ടാറ്റ നാനോ ഡീസല്‍ ടെസ്റ്റ് ചെയ്യുന്നു

മാര്‍ച്ച് മാസത്തില്‍ ലോഞ്ച് ചെയ്യപ്പെടുമെന്ന് നേരത്തെ പലരും പറഞ്ഞു നടന്നിരുന്നു. മാര്‍ച്ച് ലോഞ്ചിനെക്കുറിച്ച് ലോകം മുഴുവന്‍ കൊലവെറി പാടുന്നതും വിദഗ്ധര്‍ കവടിനിരത്തുന്നതും ഞങ്ങള്‍ നെരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. അത് വെറുതെയായെന്ന് മാര്‍ച്ച് പിന്നിട്ടതോടെ മനസ്സിലായി. എന്തുചെയ്യട്ടെ!
ഇപ്പോള്‍ കണ്ടെത്തിയ ഡീസല്‍ വാഹനത്തന് ഡിസൈനില്‍ വന്‍ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ല. റിയര്‍ ബംബറില്‍ ചെറിയ മാറ്റം വന്നതായി വ്യക്തമാകുന്നുണ്ട്. ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷം അവസാനത്തിലോ ഈ വാഹനം നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അതിലും വൈകാന്‍ വയ്യ എന്നതിനാലാണ് ഇത് പറയുന്നത് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
700-800 സിസി എന്‍ജിനായിരിക്കും ഡീസല്‍ പതിപ്പിന് ഉണ്ടായിരിക്കുക. ബോഷ് ആണ് നാനോയ്ക്ക് വേണ്ടിയുള്ള എന്‍ജിന്‍ നിര്‍മിക്കുന്നത്. ഈ എന്‍ജിന്‍ 40നടത്ത് മൈലേജ് പകരുമെന്ന് ഊഹിക്കപ്പെടുന്നുണ്ട്.


Click it and Unblock the Notifications








