മഹീന്ദ്ര വെരിറ്റോയ്ക്ക് കോംപാക്ട് പതിപ്പ്

മഹീന്ദ്ര വെരിറ്റോ സെഡാനിന് ഒരു കോംപാക്ട് മോഡല്‍ കൊണ്ടു വരാന്‍ മഹീന്ദ്ര ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ കാര്‍ ബങ്കളുരുവില്‍ ടെസ്റ്റ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാരുതി ഡിസൈറിന്‍റെ കോംപാക്ട് മോ‍ഡല്‍ വിപണിയിലെത്തിയതും ടാറ്റ മാന്‍സയുടെ കോംപാക്ട് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതുമെല്ലാം ഇതോടൊപ്പം ചെര്‍ത്ത് കാണേണ്ടവയാണ്.

വെരിറ്റോയുടെ വലിപ്പം 4 മീറ്ററിനകത്തേക്ക് ചുരുങ്ങുമ്പോള്‍ ലഭിക്കുന്ന ടാക്സിളവ് മുതലെടുത്ത് വാഹനത്തിന്‍റെ വിലയില്‍ കുറവ് വരുത്താന്‍ സാധിക്കും. കോംപാക്ട് സെഡാന്‍ വിപണിയിലെ കടുത്ത മത്സരത്തിലേക്ക് വെരിറ്റോയ്ക്ക് ഇതുവഴി കയറിനില്‍ക്കാം.

റിനോയുമായുണ്ടായിരുന്ന ഒരു പഴയ ബാന്ധവത്തിന്‍റെ തിരുശേഷിപ്പാണ് ഈ വെരിറ്റോ. റിനോ ലോഗന്‍ എന്ന ഈ മോഡലിനെ ബന്ധം പിരിയല്‍ കരാറിന്‍റെ ഭാഗമായി മഹീന്ദ്ര സ്വന്തമാക്കുകയായിരുന്നു.

മഹീന്ദ്ര വെരിറ്റോയുടം അകം വളരെ വിശാലമാണ്. ഉയര്‍ന്ന ഇന്ധനക്ഷമതയും ഈ കാറിനുണ്ട്. 1.5 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. 6.1 ലക്ഷം രൂപയാണ് ഡീസല്‍ പതിപ്പിന്‍റെ നിലവിലെ വില.

വെരിറ്റോയുടെ കോംപാക്ട് പതിപ്പ് ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷം ആദ്യത്തിലോ പ്രതീക്ഷിക്കാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, April 10, 2012, 12:25 [IST]
English summary
Indian carmaker Mahindra is reportedly bringing a new compact model of its Verito seadan. The carmaker was seen testing the new car in Bangalore, said reports.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X