നിസ്സാന്‍ 370zക്ക് ചെറിയ പതിപ്പ്

Nissan 370Z
നിസ്സാന്‍ 370 സി സ്പോര്‍സ് കാറിന് ഒരു ചെറിയ പതിപ്പ് നിര്‍മിക്കാന്‍ നിസ്സാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വലിപ്പത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല എന്‍ജിന്‍ ശേഷിയുടെ കാര്യത്തിലും ചെറുപ്മാകും എന്നാണ് അറിയുന്നത്. ഈ കാര്‍ കുറച്ചു കൂടി കുറഞ്ഞ വിലനിലവാരത്തില്‍ ലഭ്യമാക്കാന്‍ നിസ്സാന് സാധിക്കും. ഇത് സുബാരു ബിആര്‍ഇസഡ് പോലെയുള്ള സ്പോര്‍ട്സ് കാറുകളോട് മത്സരിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കും.

Z സീരീസ് സ്പോര്‍ട്സ് കാറുകളുടെ ശ്രേണിയില്‍ പുതിയ ഒരു പിറവിക്കായി ഒരു ടീം ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് നിസ്സാന്‍ സിഇഓ ഷിരോ നകാമുറ അറിയിക്കുന്നു.

ഇന്ത്യയില്‍ 70 ലക്ഷത്തിന്‍റെ പരിസരത്താണ് നിസ്സാന്‍ 370 സി വില. പുതിയ കാര്‍ 20-30 ലക്ഷത്തിന്‍റെ പരിധിയില്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അതേസമയം ഈ കാര്‍ ഇപ്പോള്‍ നിര്‍മാണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മാത്രമാണ്. നിരത്തിലിറങ്ങിക്കിട്ടണമെങ്കില്‍ ഇനിയും സമയമെടുക്കും എന്നര്‍ത്ഥം.

ജിടി-ആര്‍, 370z എന്നിവയാണ് നിസ്സാനിന്‍റെ സ്പോര്‍ട്സ് കാറുകള്‍. സ്പോര്‍ട്സ് കാര്‍ വിപണിയില്‍ അനുകൂല തരംഗം ഉണ്ടാകുന്നത് കണ്ടറിഞ്ഞ് കമ്പനി നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഓഡിയില്‍ നിന്നുള്ള ചെലവുകുറഞ്ഞ സ്പോര്‍ട്സ് കാര്‍ ഓഡി ടിടി ഈയിടെയാണ് വിപണിയിലെത്തിയത്.

More from DriveSpark

Article Published On: Tuesday, April 10, 2012, 16:15 [IST]
English summary
Japanese carmaker Nissan is reportedly planning to develop a new small Z-series sports coupe that will sit below the powerful 370Z.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X