എര്‍റ്റിഗ: എംയുവിക്കും സെഡാനും ഇടയില്‍
ജപ്പാനിലാണ് പൂര്‍ണമായി നിര്‍മിതിയെങ്കിലും പൂര്‍ണമായും ഇന്ത്യയ്ക്ക് വേണ്ടി നിര്‍മിച്ച വാഹനമാണ് എര്‍റ്റിഗ. ഇന്ത്യന്‍ മനസ്സിന്‍റെ സൗന്ദര്യശാസ്ത്രവും ഇന്ത്യക്കാരന്‍റെ ആവശ്യങ്ങളും കണ്ടറിഞ്ഞ് നിര്‍മിക്കപ്പെട്ട വാഹനമാണ് ഇത്. ഈ വാഹനം ജപ്പാനില്‍ വില്‍ക്കാന്‍ സുസുക്കിക്ക് പദ്ധതിയില്ല. ആസിയാന്‍ രാഷ്ട്രങ്ങളിലെ വിപണിയിലാണ് മറ്റൊരു കണ്ണ്. പ്രത്യേകിച്ച് ഇന്തോനേഷ്യയില്‍. ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനു ശേഷം മാത്രമേ ഇന്തോനീഷ്യയിലേക്ക് വാഹനം നീങ്ങൂ എന്ന് മാരുതി സുസുക്കിയുടെ മാനേജിംഗ് എക്സിക്യുട്ടീവ് ഓഫീസര്‍ മെയ്നാക് പരീഖ് പറയുന്നു.
മള്‍ടി യൂട്ടിലിറ്റി വാഹനം എന്ന വിഭാഗത്തിലാണ് മാരുതി എര്‍റ്റിഗ പെടുന്നത്. എന്നാല്‍ ഒരു എംയുവിയുടെ പരിമിതികളെ മറികടക്കുന്നിടത്താണ് മാരുതി എര്‍റ്റിഗ ഇന്ത്യക്കാരന്‍റെ വാഹനമാകുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു ശരാശരി എംയുവിയെക്കാള്‍ കോംപാക്ട് രൂപത്തിലാണ് എര്‍റ്റിഗ വരുന്നത്. ഇതുകൊണ്ട് ലക്ഷ്യമിടുന്നത് നിരവധി കാര്യങ്ങളാണ്.
ഇന്ത്യന്‍ റോഡുകളിലെ ഇടുങ്ങിയ പരിതസ്ഥിതികളെ മറികടക്കാന്‍ വലിപ്പത്തില്‍ കുറവ് വരുത്തിയത് സഹായിക്കും. ഇത് ഉള്‍സൗകര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു പെര്‍ഫെക്ട് ഫാമിലി വാഹനം തന്നെയായിരിക്കും എര്‍റ്റിഗ. ട്രാഫിക്കുകളില്‍ നന്നായി കൈകാര്യം ചെയ്യാം എന്നത് ഒറ്റയ്ക്ക് വണ്ടിയോട്ടാന്‍ താല്‍പര്യമുള്ളവരെയും ആകര്‍ഷിക്കും.
സെഡാനിന്‍റെയും എം യു വിയുടെയും ഇടയിലാണ് വലിപ്പം കൊണ്ടും വിലകൊണ്ടും മാരുതി എര്‍റ്റിഗ ഇടം പിടിക്കുന്നത്. വിലനിലവാരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 8.89 ലക്ഷത്തിനും 13.58 ലക്ഷത്തിനും ഇടയിലാണെന്ന് ചില ഊഹാത്മക പത്രപ്രവര്‍ത്തകര്‍ പറയുന്നു.


Click it and Unblock the Notifications









