ടാറ്റയുടെ നാനോ ബുള്ളറ്റ് പ്രൂഫ് കാര്‍

Tata Bullet Proof Car
ടാറ്റയുടെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടലില്‍ ഭീകരവാദികള്‍ കയറിയതിനു ശേഷം ടാറ്റയ്ക്ക് വെടിവെപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുകയുണ്ടായി. ഈ വര്‍ധനവിന്‍റെ ഫലമായി ദില്ലിയില്‍ നടക്കുന്ന ഡിഫന്‍സ് എക്സ്പോയില്‍ ഒരു ബുള്ളറ്റ് പ്രൂഫ് നാനോ കാര്‍ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ.

നഗരങ്ങളില്‍ വെടിവെപ്പും മറ്റുമുണ്ടാകുമ്പോള്‍ യുദ്ധടാങ്കുകളും മറ്റും വലിച്ചുകയറ്റി ചെല്ലുന്നത് വലിയ തൊന്തരവാണ്. ഇടുങ്ങിയ വഴികളിലും കെട്ടിടങ്ങള്‍ക്കകത്തുമെല്ലാം ഇത്തരം വാഹനങ്ങള്‍ക്ക് നോക്കി നില്‍ക്കാനേ കഴിയൂ. ഇവിടെയാണ് ടാറ്റയുടെ കച്ചോടം പൊടിപൊടിക്കുക. ഈ വാഹനത്തിന് എവിടെയും കയറിച്ചെല്ലാന്‍ സാധിക്കും.

ഇതൊരു ഇലക്ട്രിക് വാഹനമാണ്. ആറ് മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ്ജ് നിലനില്‍ക്കും. കാറിന്‍റെ ശരീരത്തില്‍ ആവശ്യത്തിന് ദ്വാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ തുറന്ന് ആക്രമണകാരികള്‍ക്കു നേരെ വെടിയുതിര്‍ക്കാവുന്നതാണ്.

നഗരങ്ങളിലെ ആക്രമണങ്ങള്‍ക്കെതിരായി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍മിക്കുക എന്ന ഉദ്ദേശ്യത്തോടെ സൈന്യത്തിന്‍റെ ഗവേഷണ വിഭാഗവുമായി ചേര്‍ന്നാണ് ഈ നാനോ ബുള്ളറ്റ് പ്രൂഫ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് നിരത്തിലിറക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല.

More from DriveSpark

Article Published On: Wednesday, April 11, 2012, 10:42 [IST]
English summary
Tata Motors which participated in the recently held DEFEXPO in New Delhi showcased a Micro Bullet Proof Vehicle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X