ഫോര്‍ഡ് ഇക്കോസ്പോര്‍ട് അകമ്പൊരുള്‍ പുറത്ത്
ഇന്ത്യയിലേക്ക് വരാനിരിക്കുന്ന ചെറു എസ് യു വിയായ ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്‍റെ അകമ്പൊരുള്‍ പുറത്തായി. കഴിഞ്ഞ ദിവസം ബ്രസീലിലെ ക്ഷണിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ ഇക്കോസ്പോര്‍ട്ട് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ഇന്‍റീരിയര്‍ ചിത്രങ്ങള്‍ ഫോര്‍ഡിന്‍റെ മീഡിയാ സൈറ്റു വഴി പുറത്തു വിട്ടത്.
ഇരുണ്ട നിറങ്ങള്‍ക്കിടയില്‍ ഗ്രേ, സില്‍വര്‍ നിറങ്ങളുടെ ചേരുവയാണ് ഇന്‍റീരിയറിനുള്ളത്. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവുള്ള വാഹനത്തിന്‍റെ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

ഫോര്‍ഡ് ഫിയസ്റ്റയുടേതിന് സമാനമാണ് ഇക്കോസ്പോര്‍ട് ഇന്‍റീരിയര്‍ ഡിസൈന്‍. സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, ക്രോം ഫിനിഷുള്ള ഗിയര്‍ നോബ്, സെന്‍റര്‍ കണ്‍സോളില്‍ ഒരു ചെറിയ സ്ക്രീന്‍, തുകല്‍ സീറ്റുകള്‍ എന്നിവ ഇക്കോസ്പോര്‍ടിനനുള്ളതായി ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
അഞ്ച് യാത്രക്കാര്‍ക്കുള്ള ഇടവും ലഗ്ഗേജ് സ്പേസും ഈ എസ് യു വിക്കുണ്ടെന്ന് ഫോര്‍ഡ് പറയുന്നു. ഉയര്‍ന്ന പതിപ്പില്‍ വോയ്സ് കമാന്‍ഡോടു കൂടിയ ഫോര്‍ഡ് സിങ്ക്(SYNC) കണക്ടിവിറ്റി സിസ്റ്റം ഉണ്ട്. ഇന്‍റലിജന്‍റ് എന്‍ട്രി, കീലെസ് സ്റ്റാര്‍ട്ട്, റെയിന്‍ സെന്‍സറുകള്‍. എന്നിവയും ഇക്കോസ്പോര്‍ടിലുണ്ട്.


Click it and Unblock the Notifications








