ഇക്കോസ്പോര്‍ട് സവിശേഷതകള്‍
ഫോര്‍ഡ് കോംപാക്ട് എസ് യു വി യായ ഇക്കോസ്പോര്‍ട്ട് ബ്രസീലില്‍ ചില ക്ഷണിക്കപ്പെട്ട പത്രപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിരുന്നു. പിന്നാലെ കുറച്ച് വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്തിരുന്നു. ഇടങ്കൈ വിപണിയായ ബ്രസീലില്‍ അടുത്തു തന്നെ ഇക്കോസ്പോര്‍ട് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടന്നുകൊണ്ടിരിക്കുന്ന ബീജിംഗ് മോട്ടോര്‍ഷോയില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട് പ്രദര്‍ശിപ്പിച്ചു വരികയാണ്. ഇതിനു പിന്നാലെ ഫോര്‍ഡിന്‍റെ വെബ്‍സൈറ്റില്‍ ഇക്കോസ്പോര്‍ടിന്‍റെ സവിശേഷതകള്‍ പുറത്തു വിട്ടിട്ടുണ്ട്.
ഫോര്‍ഡ് ഇക്കോസ്പോര്‍ട് സവിശേഷതകള്‍
200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്
550 എംഎം വാട്ടര്‍ വാഡിംഗ് ശേഷി
മൊബൈല്‍ ഫോണും കാറും തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്ന സിങ്ക് സാങ്കേതികത
346 ലിറ്റര്‍ ട്രങ്ക് കപ്പാസിറ്റി
സീറ്റുകള്‍ മടക്കിവെച്ചാല്‍ ഇത് 560 ലിറ്റര്‍ ആയി ഉയര്‍ത്താം.
കാബിനിലെമ്പാടുമായി 20 സ്റ്റോറേജ് സൗകര്യങ്ങള്‍
ഹില്‍ ലോഞ്ച് അസിസ്റ്റ്
കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്
ഇലക്ട്രി സ്റ്റെബിലിറ്റി,. ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് എന്നിവ
6 സ്പീഡ് ഓട്ടോമാറ്റിക് പവര്‍ഷിഫ്റ്റ്, 5 സ്പീഡ് മാന്വല്‍
1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍
പെട്രോള്‍ എന്‍ജിന്‍ 20 കിമി മൈലേജ് പകരുന്നു.
120 കുതിരശക്തി. 170 എന്‍എം ടോര്‍ക്ക്.


Click it and Unblock the Notifications









