ഇക്കോസ്പോര്‍ട് ആറുമാസം വൈകും

ഈ വര്‍ഷമാദ്യം നടന്ന ദില്ലി എക്സ്പോയില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട് കോംപാക്ട് പ്രദര്‍ശിപ്പിച്ചതിനു ശേഷം വലിയ ചര്‍ച്ചകളാണ് ഓട്ടോമൊബൈല്‍ ഇടത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് ചേരുന്ന ഒരു കണ്‍സെപ്റ്റ് എന്ന നിലയിലാണ് ഫോര്‍ഡിന്‍റെ ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്. വിവിധ സന്ദര്‍ഭങ്ങളില്‍ നടന്ന ഊഹങ്ങള്‍ പ്രകാരം നടപ്പ് വര്‍ഷം പകുതിയോടെ, അതായത് ജൂണില്‍, വാഹനം നിരത്തിലിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഫോര്‍ഡ് മറുത്തൊന്നും പറഞ്ഞിരുന്നുമില്ല.

എന്നാല്‍ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഇക്കോസ്പോര്‍ടിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് ഒരാറുമാസം കൂടി വൈകുമെന്നാണ്. അടുത്ത വര്‍ഷം ആദ്യമാസംത്തിലായിരിക്കും ഇക്കോസ്പോര്‍ട് വിപണിയിലെത്തുക.

ബ്രസീല്‍ വിപണിയില്‍ വാഹനം പറഞ്ഞ സമയത്തു തന്നെ എത്തിച്ചേരുമെന്ന് സൂചനകളുണ്ട്. ജൂലൈയില്‍ ബ്രസീലില്‍ ലോഞ്ചിയതിനു ശേഷം ഒക്ടോബറില്‍ ചൈനയിലും ലോഞ്ചും. എന്നിട്ടുമാത്രമേ ഇന്ത്യയില്‍ ലോഞ്ചൂ എന്നാണ് ലഭ്യമായ വിവരം.

നാല് മീറ്ററില്‍ ചുരുങ്ങിയ നിലയിലാണ് ഇന്ത്യയില്‍ ഇക്കോസ്പോര്‍ട് വരിക. ഇതുവഴി കാര്യമായ ചുങ്കലാഭം ലഭിക്കും. ഇത് വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. മറ്റ് വിപണികളില്‍ ഇക്കോസ്പോര്‍ട് ഇത്തിരി വലിപ്പം കൂടുതലാണ്.

ഇതാണ് ഇന്ത്യന്‍ വരവിനെ തടസ്സപ്പെടുത്തുന്ന ഘടകം എന്നാണ് അറിയുന്നത്. ഇന്ത്യക്ക് വേണ്ടി നാല് മീറ്ററില്‍ താഴേക്ക് വാഹനത്തെ ചുരുക്കുന്ന പരിപാടി ഇപ്പോളും തീര്‍ന്നിട്ടില്ല എന്ന് മനസ്സിലാക്കുന്നു. നാല് മീറ്ററില്‍ താഴെ വരുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ 1.2 ലിറ്റര്‍ എന്‍ജിനാണ് അനുവദനീയമായിട്ടുള്ളത്. ഇപ്പോള്‍ ഇക്കോസ്പോര്‍ട് ഉള്‍ക്കൊള്ളുന്ന എന്‍ജിന്‍ കുറെക്കൂടി ശേഷി കൂടിയതാണ്. ഇതും വൈകലിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Friday, May 4, 2012, 15:26 [IST]
English summary
Reports says that the Ford EcoSport launch will be delayed in Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X