സ്വിഫ്റ്റ് സ്പോര്‍ട് ഇന്ത്യയിലേക്ക്?

സുസൂക്കിയുടെ സ്വിഫ്റ്റ് സ്പോര്‍ട് കാര്‍ കഴിഞ്ഞ ദില്ലി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെ മികവുള്ള വാഹനങ്ങളില്‍ ഒന്നാണ്. വന്‍ ആരാധകനിരയുള്ള ഈ വാഹനത്തിന്‍റെ സ്പോര്‍ട്സ് പതിപ്പ് വലിയ ആകര്‍ഷണമായിരുന്നു ദില്ലി എക്സ്പോയില്‍. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്വിഫ്റ്റ് സ്പോര്‍ട് എത്തിക്കുന്നത് സംബന്ധിച്ച് അന്ന് അനുകൂല നിലപാട് കമ്പനിയില്‍ നിന്ന് വന്നിരുന്നില്ല.

പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സ്വിഫ്റ്റ് സ്പോര്‍ട് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന കാര്യം മാരുതി സുസൂക്കി ആലോചിക്കുന്നുവെന്നാണ്.

Suzuki Swift Sport

കൂടുതല്‍ ശേഷിയുള്ളതും സ്പോര്‍ടി ശരീരഘടനയുള്ളതുമായ ഈ വാഹനത്തിന് ഇന്ത്യയില്‍ മികച്ച പ്രതികരണം തന്നെ കിട്ടാനുള്ള സാധ്യതയുണ്ടെന്നാണ് മാരുതി സുസുക്കി കരുതുന്നത്. സ്വിഫ്റ്റിന് നിലവിലുള്ള ആരാധകവൃന്ദം സ്പോര്‍ട് പതിപ്പിനെ സഹായിക്കുമെന്നതാണ് പ്രധാന അനുകൂലഘടകം.

നിലവില്‍ യൂറോപ്പിലും ആസ്ത്രേലിയയിലുമാണ് വാഹനം വിറ്റഴിക്കപ്പെടുന്നത്. യൂറോപ്പില്‍ മൂന്ന് ഡോറുള്ള പതിപ്പാണ് വിപണിയിലെത്തിക്കുന്നത്. ആസ്ത്രേലിയയില്‍ വിറ്റഴിക്കുന്ന അഞ്ച് ഡോറുള്ള സ്വിഫ്റ്റ് സ്പോര്‍ട് ആയിരിക്കും ഇന്ത്യക്കായി കൊണ്ടുവരിക എന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇന്ത്യയില്‍ ഈ വാഹനത്തിന്‍റെ വില 7 ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ ആയിരിക്കും.

1.6 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. 136 കുതിരകളുടെ ശേഷി എന്‍ജിനിനുണ്ട്. ഇന്ത്യയില്‍ ഈ എന്‍ജിന്‍ തന്നെ ഉപയോഗിക്കുമോ എന്ന് ഉറപ്പില്ല. എര്‍റ്റിഗയുടെ 1.4 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് കേള്‍ക്കുന്നു.

More from DriveSpark

Article Published On: Thursday, May 3, 2012, 14:03 [IST]
English summary
There are reports that state Maruti Suzuki is considering to launch the Swift Sport in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X