എര്‍റ്റിഗ എന്‍ജിനുമായി പുതിയ സ്വിഫ്റ്റ്

യൂറോപ്യന്‍ ശൈലിയിലുള്ള കറുത്ത സ്പോയ്‍ലര്‍ പുതിയ പതിപ്പില്‍ ഘടിപ്പിച്ചിട്ടുണ്ട്. എക്സ്എസ് ലോഗോ പ്രിന്‍റ് ചെയ്ത ബോഡി വശങ്ങളില്‍ ഡോര്‍ മോള്‍ഡിങ്ങുകള്‍ എന്നിവയുമുണ്ട്.
ഏഴ് നിറങ്ങളില്‍ ഈ വാഹനം ലഭ്യമാണ്. മറ്റൊരു പ്രത്യേകത ഇതിന്‍റെ അലോയ് വീലുകളാണ്. 17 ഇഞ്ച്, 12 സ്പോക്ക് എഛ്ആര്‍എസ് 461 അലൂമിനിയം അലോയ് വീലുകളാണ് ഈ കാറിനുള്ളത്.
അതേസമയം ഇന്‍റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ബ്ലൂടൂത്ത് സൗകര്യത്തോടു കൂടിയ ഒരു സോണി ഓഡിയോ സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്.ഒരു എക്സ്റ്റേണല്‍ മൈക്രോഫോണും ഇതോടൊപ്പമുണ്ട്. പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ഡോര്‍ ലോക്കിംഗ്, റിമോട്ട് കണ്‍ട്രോള്‍ഡ് ഡോര്‍ ലോക്ക്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.
മാരുതി സുസുക്കി എര്‍റ്റിഗയില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ 1.4 ലിറ്റര്‍ കെ സീരീസ് (94കുതിരശക്തി/130എന്‍എം ടോര്‍ക്ക്)എന്‍ജിനാണ് സുസുക്കി സ്വിഫ്റ്റ് പ്രത്യേക പതിപ്പിന് നല്‍കിയിട്ടുള്ളത്.


Click it and Unblock the Notifications








