സ്കോര്‍പിയ പുതുതലമുറ 2014ല്‍

മഹീന്ദ്രയുടെ പുതുതായി തുറന്ന ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലി എന്നഗവേഷണസ്ഥാപനത്തിലാണ് ഈ പദ്ധതിയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്.
പുതിയ സ്കോര്‍പിയോ നിലവിലുള്ളതിനെക്കാള്‍ ബാരക്കുറവോടെയാണ് വരിക. ഏതാണ്ട് 260 കിലോഗ്രാം ഭാരമാണ് കുറയുക. കൂടുതല്‍ ഘടകഭാഗങ്ങള്‍ ഫൈബര്‍വല്‍ക്കരിച്ചാണ് ഭാരക്കുറവ് വരുത്തുക. ഇത് വാഹനത്തിന്‍റെ ഇന്ധനക്ഷമതയും പ്രകടനവും വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഡിസൈന്‍ മാറ്റങ്ങള്‍ എത്രമാത്രമുണ്ടാകും എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. എന്തായാലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് വിപണി.
പുതിയ പ്ലാറ്റ്ഫോം നിര്‍മിതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അറിയുന്നു. നീളം കൂടിയ വീല്‍ബേസ് നല്‍കാനാണ് പരിപാടി. കൂടുതല്‍ ലെഗ് സ്പേസ് നല്‍കുന്ന വിധത്തിലുള്ള മാറ്റമായിരിക്കും ഇത്.
സാങ്കേതികമായ ചില മാറ്റങ്ങള്‍ കൂടിയുണ്ടാകും 2014 എസ്‍യുവിയില്‍ എന്ന് അറിയുന്നു. 140 കുതിരകളുടെ ശേഷിയും 330 എന്‍എം ടോര്‍ക്കുമുള്ള നിലവിലെ 2.2 ലിറ്റര്‍ എന്‍ജിന്‍ തന്നെയായിരിക്കും തുയര്‍ന്നും ഉപയോഗിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








