ഇന്ധന പുണ്യം തേടി ഗോവയിലേക്ക്

ലിറ്ററിന് 66 രൂപയായിരുന്നു നേരത്തെ ഗോവയിലെ പെട്രോള്‍ വില. അക്കാലത്ത് ദിവസത്തില്‍ 2.3 കോടിയുടെ കച്ചവടമാണ് സംസ്ഥാനത്ത് മൊത്തം നടന്നിരുന്നത്. ലിറ്ററിന് 11 രൂപ കുറച്ച് വില 55ലെത്തിയതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ പെട്രോള്‍ ബങ്കുകളില്‍ ചെന്ന് ക്യൂ നില്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ 3.5 കോടിയുടെ കച്ചവടം ദിനം പ്രതി നടക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പെട്രോള്‍ പ്രേമികള്‍ ഗോവയിലേക്കെത്തുന്നത്. സംസ്ഥാനം നേരത്തെ വാറ്റിനത്തില്‍ ദിനംപ്രതി പിരിച്ചിരുന്നത് 47 ലക്ഷം രൂപയാണ്. ഇത് ഇപ്പോള്‍ 27,000 രൂപയായി കുറഞ്ഞുവെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. 20 ശതമാനം വാറ്റ് പിരിച്ചിരുന്നിടത്ത് ഇപ്പോള്‍ 0.1 ശതമാനമാണ് വാറ്റ്.


Click it and Unblock the Notifications








