വില്‍പനയില്‍ സ്വിഫ്റ്റ് ഒന്നാമന്‍

പല കാരണങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് കാണാം. സ്വിഫ്റ്റിന് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന വന്‍ കാത്തിരിപ്പു സമയത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട് എന്നത് ഒന്ന്. മറ്റൊന്ന് പെട്രോള്‍ കാറുകള്‍ക്ക് സംഭവിച്ച പൊതു മാന്ദ്യം ആള്‍ട്ടോയെ പിന്നിലേക്ക് തള്ളിയതുമാകാം. സ്വിഫ്റ്റിന് ഡീസല്‍ പതിപ്പുള്ളതിനാല്‍ കാറിന്‍റെ വില്‍പനയില്‍ സംതുലനം പാലിക്കാന്‍ സാധിക്കുന്നുണ്ട്.
മുന്‍പ് 7 മാസം മുതല്‍ 9 മാസം വരെയായിരുന്നു സ്വിഫ്റ്റിന്‍റെ കാത്തിരിപ്പ്. ഇപ്പോളിത് 4-5 മാസം വരെയായി ചുരുങ്ങിയിട്ടുണ്ട്. സ്വിഫ്റ്റിന്‍റെ മൊത്തം ബുക്കിംഗിന്‍റെ 80 ശതമാനവും ഡീസല്‍ പതിപ്പുകള്‍ക്കു വേണ്ടിയുള്ളതാണ്.
5.53 ലക്ഷത്തിലാണ് സ്വിഫ്റ്റ് കാറുകളുടെ വില തുടങ്ങുന്നത്.


Click it and Unblock the Notifications








