23,500 കാര്‍ വാങ്ങാന്‍ 2000 കോടി നിക്ഷേപിക്കുന്നു

Taxi
കാര്‍ വിപണിയുടെ വളര്‍ച്ച എന്നുപറയുമ്പോള്‍ അത് അനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചകൂടിയാണ്. യൂസ്ഡ് കാര്‍ വിപണിക്ക് ഈയടുത്ത കാലത്ത് സംഭവിച്ചിട്ടുള്ള വളര്‍ച്ചയെക്കുറിച്ച് ഏറെ പറഞ്ഞതാണ്. ഇതുപോലെത്തന്നെ വളര്‍ച്ചയുള്ള മറ്റൊരു വിപണിയാണ് കാര്‍ റെന്‍റല്‍.

ഈ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ പരമാവധി ചൂഷണം ചെയ്യാന്‍ ഇന്ത്യയിലെ കാര്‍ റെന്‍റല്‍ കമ്പനിയായ കാര്‍സോണ്‍റെന്‍റല്‍ തീരുമാനിച്ചിരിക്കുന്നു. കാര്‍ റെന്‍റല്‍ വ്യവസായത്തില്‍ 2000 കോടി നിക്ഷേപം നടത്താനാണ് കമ്പനിയുടെ താരുമാനം. ഈ നിക്ഷേപം കൊണ്ട് 23,500 കാറുകള്‍ വാങ്ങിക്കൂട്ടും.

നിലവില്‍ 400 കോടിയുടെ നിക്ഷേപമാണ് കമ്പനിക്കുള്ളത്. 6500 കാറുകള്‍ സ്വന്തമായുണ്ട്. 13 നഗരങ്ങളില്‍ കാര്‍സോണ്‍‍റെന്‍റലിന് ബിസിനസ്സുണ്ട്. 2015ടെ നിക്ഷേപം പൂര്‍ണമായി നടത്തിയിരിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ രാജീവ് കെ വിജി പറയുന്നു. അതായത് മൂന്ന് വര്‍ഷം കൂടി പിന്നിടുന്നതോടെ കമ്പനിയുടെ ഗാരേജുകളില്‍ ഏതാണ്ട് 30,000 കാറുകള്‍ കാണാമെന്ന്.

വിവിധ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നുള്ള ലോണുകളുടെ രൂപത്തിലും നിലവിലുള്ള ഇക്യുറ്റി പാര്‍ട്ണര്‍മാര്‍ വഴിയും പുതിയ നിക്ഷേപത്തിനുള്ള മൂലധനം സ്വരൂപിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇന്ത്യയല്‍ ഈ വ്യവസായത്തിന് വന്‍ സാധ്യതയാണുള്ളതെന്ന് രാജീവ് പറയുന്നു.

More from DriveSpark

Article Published On: Tuesday, March 6, 2012, 18:16 [IST]
English summary
Carzonrent planning to incest a whopping amount in the car rental business in India. Carzonrent (India) Managing Director, Rajiv K Vij revealed that it will invest 2000 crore in the market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X