ഹ്യൂണ്ടായ് സാന്‍റ ഫെ അവതരിച്ചു

Hyundai Santa Fe
ഹ്യൂണ്ടായ് സാന്‍റ ഫെയുടെ 2013 പതിപ്പ് ഒടുവില്‍ ഒദ്യോഗികമായി മുഖം കാണിച്ചു. ന്യൂയോര്‍ക്ക് ഇന്‍റര്‍നാഷണല്‍ മോട്ടോര്‍ഷോയിലാണ് സാന്‍റ ഫെ അവതരിച്ചിരിക്കുന്നത്. ഫ്ലൂയിഡിക് ശില്‍പ സൗന്ദര്യത്തിലേക്കുള്ള സാന്‍റ ഫെയുടെ പരിവര്‍ത്തനം എല്ലാവരും കൗതുകത്തോടെ കാത്തിരുന്ന ഒന്നാണ്. മുന്‍-പിന്‍ വശങ്ങള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പുതിയ കാറിന്‍റെ ഡിസൈന്‍ ഫിലോസഫിയെ ഹ്യൂണ്ടായ് വിളിക്കുന്നത് 'സ്റ്റോം എഡ്ജ്' എന്നാണ്. 2013 സാറ്റ ഫെയുടെ വലിപ്പം കൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. രണ്ട് വേരിയന്‍റുകളില്‍ വാഹനം വരും. 5 സീറ്റര്‍ മോഡലും 7 സീറ്റര്‍ മോഡലും. വലിപ്പം കൂട്ടിയതു വഴി 7 സീറ്റര്‍ മോഡലിലെ മൂന്നാം നിരയില്‍ കൂടുതല്‍ സ്പെസ് പ്രദാനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇതിനെല്ലാമപ്പുറം റോഡില്‍ ഒരാനയിറങ്ങിയ മട്ടുമാതിരിയും പുതിയ സാന്‍റ ഫെ സൃഷ്ടിക്കുമെന്നുറപ്പ്.

രണ്ട് എന്‍ജിന്‍ മോഡലുകളിലാണ് പുതിയ സാന്‍റ ഫെ വരുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഇന്ധനക്ഷമ ഉറപ്പു വരുത്തുന്നതോടൊപ്പം കുറഞ്ഞ കരിമ്പുകത്തള്ളലും വാഗ്ദാനം ചെയ്യുന്നു. 200 കുതിരകളുടെ ശക്തിയാണ് ഈ എന്‍ജിനുള്ളത്. 430 എന്‍ എം എന്ന കരുത്തുറ്റ ടോര്‍ക്ക് വാഹനത്തിനുണ്ട്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഈ എന്‍ജിന്‍ വേരിയന്‍റ് ലഭ്യമാകും.

2 ലിറ്റര്‍ എന്‍ജിന്‍ വേരിയന്‍റ് 150 കുതിരകളുടെ ശേഷിയുള്ളതാണ്. 382 എന്‍എം ആണ് ടോര്‍ക്ക് നില. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനിനുള്ളത്

More from DriveSpark

Article Published On: Friday, April 6, 2012, 13:16 [IST]
English summary
South Korean carmaker Hyundai Motors has finally unveiled its 2013 Fluidic Santa Fe SUV at the 2012 New York International Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X