ലീല ഗ്രൂപ്പ് ബിഎംഡബ്ലിയുവിലേക്ക്

BMW X5
ലീലാ ഗ്രൂപ്പിന് ഒരു ആമുഖത്തിന്‍റെ ആവശ്യമില്ല. ഹോട്ടല്‍ കച്ചോടം കൊണ്ട് ക്ലച്ച് പിടിച്ച കൃഷ്ണന്‍നായര്‍ എന്ന എക്സ് മിലിട്ടറിയെക്കുറിച്ച് നമ്മള്‍ വേണ്ടതിലധികം കേട്ടിട്ടുണ്ട്. സാദാ എക്സ് മിലിട്ടറികളെപ്പോലെ (എല്ലാവരുമല്ല കേട്ടോ) ക്വാട്ട റം വില്‍പ്പനയല്ലായിരുന്നു പട്ടാളവേഷം അഴിച്ചുവെക്കുമ്പോള്‍ ലീല കൃഷ്ണന്‍ നായര്‍ സ്വപ്നം കണ്ടത്. ങ്ഹാ...! അതെല്ലാം ഇനി പറഞ്ഞിട്ടെന്താ കാര്യം? അതു കൊണ്ട് ഇനി കെംപിന്‍സ്കിയെ കുറിച്ച് പറയാം.

കെംപിന്‍സ്കിയും ലോകപ്രശസ്തമായ ഒരു ഹോട്ടല്‍ ബ്രാന്‍ഡാണ്. ലോകത്തെമ്പാടും ഇവര്‍ക്ക് ബിസിനസ്സുണ്ട്. തദ്ദേശത്തുള്ള മികച്ച ഹോട്ടല്‍ ബ്രാന്‍ഡിനെ കൂട്ടുപിടിക്കുന്നത് ഇവരുടെ ഒരു ബിസിനസ് രീതിയാണ്. ഇന്ത്യയില്‍ ലീല ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ലീല കെംപിന്‍സ്കി എന്ന് പേര്.

കഥ പറഞ്ഞ് കാടുകയറി. വാര്‍ത്ത ഇതൊന്നുമല്ല. ഇന്ത്യയില്‍ എട്ട് ഹോട്ടല്‍ സമുച്ചയങ്ങളാണ് ലീലാ കെംപിന്‍സ്കിക്കുള്ളത്. ഇവിടങ്ങളിലെ അതിഥികള്‍ക്കായി ഇനി ബി എം ഡബ്ലിയു കാറുകളാണ് ഒരുക്കുക. ബി എം ഡബ്ലിയു 5 സീരീസ്, എക്സ് 5 എസ് യു വി, 7 സീരീസ് എന്നിവയാണ് ലീലാ ഗ്രൂപ് ഉപയോഗിക്കുക.

ഇന്ത്യന്‍ ഓട്ടോ വിപണിയിലെ ആഡംബരക്കാറുകളുടെ വില്‍പനയില്‍ ഈയടുത്ത കാലത്ത് വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ ഹോട്ടല്‍ ശൃംഖലകള്‍ക്കുള്ള പങ്ക് ചെറുതല്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഹോട്ടല്‍ മേഖലയില്‍ കൂടുതലായി ഉപയോഗിക്കുന്നത് ഓഡി, മെഴ്സിഡസ്, ബി എം ഡബ്ലിയു എന്നീ ആഡംബര ഭീമന്മാരുടെ വാഹനങ്ങളാണ്. വളരെയധികം കസ്റ്റമൈസ് ചെയ്താണ് ഈ മേഖലകളില്‍ വാഹനങ്ങള്‍ എത്തുന്നത്.

More from DriveSpark

Article Published On: Monday, February 6, 2012, 16:19 [IST]
English summary
The Leela Kempinski group begins to use BMW cars to ferry their guests.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X