ഇന്ധനക്ഷമതാ ഏകകം പ്രധാനമന്ത്രിയുടെ പരിഗണനയില്‍

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് സമവായം രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളതായി ബിഇഇ ഡയറക്ടര്‍ ജനറല്‍ അജയ് മാത്തൂര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഈയടുത്ത് അയച്ചു നല്‍കിയ കരട് രൂപത്തിന്‍മേല്‍ ഉടന്‍തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ ഊര്‍ജ്ജക്ഷമതയ്ക്കായി രൂപപ്പെടുത്തിയിട്ടുള്ള ഏകകത്തിനോട് ഏതാണ്ട് സാമ്യം പുലര്‍ത്തുന്നതായിരിക്കും പുതിയ ഇന്ധനക്ഷമതാ ഏകകം എന്നറിയുന്നു. അമേരിക്കന്‍ വിപണിയില്‍ നിലവിലുള്ള ഏകകത്തോട് സാമ്യം പുലര്‍ത്തുന്നുണ്ടെന്ന് വാര്‍ത്തകള്‍ പറയുന്നു.


Click it and Unblock the Notifications








