സണ്ണി സെഗ്മെന്‍റ് പിടിച്ചടക്കുന്നു

നിസ്സാന്‍ മൈക്രയെ സണ്ണി മറികടക്കും എന്നത് കമ്പനിയുടെ പ്രാഥമികമായ പ്രതീക്ഷയായിരുന്നു. ഇത് എപ്പൊഴേ സംഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ മാസം 1,674 യൂണിറ്റാണ് മൈക്ര വിറ്റുപോയത്. മൈക്രയ്ക്ക് പെട്രോള്‍-ഡീസല്‍ വേരിയന്‍റുകള്‍ ഉണ്ടെങ്കിലും പ്രകടനത്തില്‍ അതിന്‍റെ മെച്ചം കാണിക്കുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു.
വിദേശ മാര്‍ക്കറ്റുകളില്‍ നല്ല മുന്നേറ്റം നടത്തുന്ന മോഡലാണ് മൈക്ര. ഇന്ത്യയില്‍ ചെറുകാറുകള്‍ക്കിടയില്‍ വിലനിലവാരത്തില്‍ പ്രീമിയം കാറായിട്ടാണ് നിലപാടെടുത്തിരിക്കുന്നത്. മൈക്ര ഇറക്കുമതി ചെയ്യുന്ന യുകെ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ഏറ്റവും വില കുറഞ്ഞ കാറുകളുടെ കൂട്ടത്തിലാണ് ഈ കാറുള്ളത്. കമ്പനിയുടെ പ്രീമിയം ഇമേജ് വിട്ട് താഴെ വരാന്‍ നിസ്സാന്‍ ഒരുക്കമല്ല. ഇത്താരണത്താലാണ് ഡാറ്റ്സന്‍ ബ്രാന്‍ഡിനെ ചീപ്പ് കാറുകള്‍ക്കായി പുനര്‍ജ്ജനി നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുള്ളത്.
നിസ്സാന്‍ സണ്ണി നല്‍കുന്ന ഉള്‍ സൗകര്യം ഇന്ത്യന്‍ ഉപഭോക്താവിനെ പ്രലോഭിപ്പിക്കുന്നതാണ്. 5.88 ലക്ഷം രൂപ വിലയിലാണ് (ദില്ലി എക്സ്ഷോറൂം) നിസ്സാന്‍ സണ്ണി തുടങ്ങുന്നത്. ഇതും വലിയൊരു ആകര്‍ഷണമാണ്. ടോപ് വേരിയന്‍റിന് 8.78 ലക്ഷം രൂപയാണ് വില.
സണ്ണിയുടെ ഡീസല്‍ പതിപ്പ് വിപണിയിലെത്തിയതില്‍ പിന്നെയാണ് വില്‍പനയില്‍ മുന്നേറ്റമുണ്ടാകാന്‍ തുടങ്ങിയത്. എതിരാളികളായ കാര്‍ മോഡലുകളുടെ കഴിഞ്ഞ മാസത്തെ വില്‍പന ഇങ്ങനെയാണ്: ഫോര്സ്‍വാഗണ്‍ വെന്‍റോ - 3908, ഹോണ്ട സിറ്റി, 3920, ഹ്യൂണ്ടായ് വെര്‍ണ 4132 യൂണിറ്റ്.


Click it and Unblock the Notifications








