ടാറ്റ മെഗാപിക്സല്‍ ജനീവയില്‍

കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ ഒരു പുതിയ കാര്‍ കണ്‍സെപ്റ്റുമായി ടാറ്റ വന്നിരുന്നു. ടാറ്റ പിക്സല്‍. ടാറ്റയുടെ പവലിയന്‍ എക്സ്പോ ദിനങ്ങളില്‍ മുഴുവന്‍ ഫാന്‍സുകാര്‍ ഇടിച്ചുകയറിയ ലാലേട്ടന്‍റെ റിലീസ് പോലെ മനം നിറഞ്ഞുനിന്നു.
നാളെ തുടങ്ങാനിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ പുതിയൊരു കണ്‍സെപ്റ്റുമായി ടാറ്റ വരുന്നു. ടാറ്റ മെഗാപിക്സല്‍ എന്നു പേര്. ടാറ്റയുടെ യൂറോപ്യന്‍ സ്റ്റുഡിയോയിലാണ് ഈ കണ്‍സെപ്റ്റ് ജന്മം കൊണ്ടിരിക്കുന്നത്.
അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ വാഹനം യൂറോപ്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് ടാറ്റയുടെ പരിപാടി.
ഡ്രൈവ്സ്പാര്‍ക്ക് ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications








