വരുമോ 'മാരുതി സെര്‍വോ'?
കുറെ നാളുകളായുള്ള അസ്വസ്ഥതയാണ്. ചിലപ്പോള്‍ രാത്രികാലങ്ങളില്‍ പേടിസ്വപ്നങ്ങളായി വന്ന് മക്കാറാക്കുന്നു. ഒരു ചെറുഹാച്ച്ബാക്കിന്‍റെ മുരള്‍ച്ചയാണ് കേള്‍ക്കുക. അതിവേഗത്തില്‍ വന്ന് തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ബ്രേക്കിട്ടു നില്‍ക്കുന്നു. റിവേഴ്സെടുത്ത് തിരിച്ചു പോകുന്നു. ഞെട്ടിയുണര്‍ന്ന് ചോദിക്കുന്നു: "വരുമോ മാരുതി സെര്‍വോ?"
മാരുതി സുസുക്കി 800 വിപണിയില്‍ നിന്ന് പതുക്കെ പിന്‍വാങ്ങിത്തുടങ്ങിയ അന്നുമുതല്‍ തുടങ്ങിയതാണ് സെര്‍വോയെക്കുറിച്ചുള്ള വര്‍ത്തമാനം ഓട്ടോ ഉലകത്തില്‍. ഇതൊന്നു തീര്‍ന്നു കിട്ടണേല്‍ ഒന്നുകില്‍ സെര്‍വോ ഇന്ത്യയിലേക്ക് വരണം. അല്ലെങ്കില്‍ വരുന്നില്ലെന്ന് ഉറപ്പിച്ച് പറയണം. ഇത് രണ്ടും സംഭവിക്കുന്നില്ല. എന്തുചെയ്യട്ടെ!

2012 ഒടുക്കത്തോടെ മാരുതി 800ന്‍റെ പകരക്കാരന്‍ വിപണിയില്‍ എത്തുമെന്നാണ് മാരുതി സുസുക്കി നേരത്തെ വ്യക്തമാക്കിയിരുന്നത്. മാരുതി ആള്‍ട്ടോയ്ക്ക് ചോടെ നില്‍ക്കുന്ന ഒരു കാറിന്‍റെ ആവശ്യകതയാണ് ഇതിലൂടെ നികത്തുവാന്‍ പോകുന്നത്. ആള്‍ട്ടോയ്ക്ക് ചോടെയുള്ള ഏതൊരു കാറിനോടും ഏല്‍ക്കാന്‍ കെല്‍പുള്ളതായിരിക്കും സെര്‍വോ എന്നാണ് വിവരം. എന്നുവെച്ചാല്‍ നാനോ എതിരാളി എന്ന് വായിക്കാമോ? എങ്കിലും നാനോയ്ക്ക് പ്രതിയോഗി എന്ന നിലയിലായിരിക്കില്ല സെര്‍വോയുടെ പ്രചാരണം എന്നു തന്നെയാണ് കരുതേണ്ടത്. എര്‍റ്റിഗയുടെ കാര്യത്തില്‍ സ്വീകരിച്ച അടവ്നയം തന്നെയായിരിക്കും സെര്‍വോയുടെ കാര്യത്തിലും മാരുതി മുമ്പോട്ടു വെക്കുക.
660 സിസി എന്‍ജിനായിരിക്കും സെര്‍വോയ്ക്ക് ഉണ്ടായിരിക്കുക എന്ന് മാരുതിയില്‍ നിന്നുള്ള വിശ്വസിക്കാന്‍ കൊള്ളാവുന്ന ചിലര്‍ അറിയിക്കുന്നു. 25 കിമി മൈലേജുള്ള എന്‍ജിനായിരിക്കും ഉപയോഗിക്കുക.


Click it and Unblock the Notifications








