മാരുതിക്ക് കിടിലന്‍ തിരിച്ചുവരവ്

മനെസറില്‍ തൊഴിലാളികളുമായി വഴിവെട്ട് നടത്തിയതിന്‍റെ ഭാഗമായി മാരുതിക്ക് നഷ്ടം വന്നത് 106,000യൂണിറ്റ് ആയിരുന്നു. ഒക്ടോബറില്‍ വിപണിയോഹരി 29 ശതമാനമായി ഇടിയാന്‍ ഇത് കാരണമായി. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളുടെ ലിസ്റ്റില്‍ ആദ്യ നാലും മാരുതി കാറുകളാണ്. മാരുതി ആള്‍ട്ടോ തന്നെയാണ് ഏറ്റവും മുന്‍പില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. 38.5 ശതമാനമാണ് വിപണിയോഹരി.
മാരുതി ആള്‍ട്ടോയുടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള വില്‍പന 273,000 യൂണിറ്റാണ്. രണ്ടാം സ്ഥാനത്ത് സ്വിഫ്റ്റാണുള്ളത്. 133,000 യൂണിറ്റ്. വാഗണ്‍ആറിന് 132,000 യൂണിറ്റ് വില്‍പനയുണ്ട്. ടാറ്റ ഇന്‍ഡികയാണ് അഞ്ചാം സ്ഥാനത്തുള്ളത്. 94,300 യൂണിറ്റാണ് ഇന്‍ഡിക വിറ്റുപോയത്.


Click it and Unblock the Notifications








