പൂനെ ട്രാഫിക് കൊലവെറി പാടുന്നു...!

Kolaveri Di
അസാമാന്യമായ താളബോധം കൊണ്ട് ധനുഷ് കൊലവെറിപ്പാട്ടിനെ വളരെ മനോഹരമാക്കി. വൈറല്‍ വിപണി തന്ത്രത്തിന്‍റെ ഉത്തമോദാഹരണമായി കൊലവെറിയെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഗാനത്തിന് ചുരുങ്ങിയ കാലം കൊണ്ട് നിരവധി പാരഡിപ്പതിപ്പുകളാണ് പുറത്തു വന്നത്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു പതിപ്പു കൂടി വന്നു ചേരുന്നു. ഇത്തവണ ഇത് വരുന്നത് പൂനെ ട്രാഫിക് പൊലീസില്‍ നിന്നാണ്. ജനങ്ങള്‍ക്കിടയില്‍ ട്രാഫിക് അവബോധം സൃഷ്ടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.

പൂനെ ട്രാഫിക് പൊലീസിന്‍റെ കൊലവെറിയിലെ ഏതാനും വരികള്‍ ഞാനിവിടെ ആലപിക്കാം....

സ്ലോവ്വ് സ്ലോവ്വ്, ഗാഡി സ്ലോവ്, ഗാഡി ഹാലൂ ചലാവൂ
ലൗവ്വ് ലൗവ്വ്, യുവര്‍ ലൈഫു, ഓള്‍വേയ്‍സ് ഓബേ റൂള്

പെപ്പേ പെപ്പേ............... :)

ഈ ഗാനം സംഗീതം പകര്‍ന്ന് ആലപിച്ചിട്ടുള്ളത് ട്രാഫിക് പൊലീസിനുള്ളിലെ പണ്ഡിറ്റുമാരാണ്. കാക്കിക്കുള്ളില്‍ കലാകാരന്മാരുണ്ടെന്ന് പണ്ടേ നമുക്കറിവുള്ളതാണല്ലോ. രണ്ട് ദിവസത്തിനകം ട്രാഫിക് കൊലവെറി ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു തുടങ്ങും.

വളരെ പെട്ടെന്ന് ജനശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ പ്രചാരണം നടത്തുവാന്‍ വഴികളന്വേഷിച്ചപ്പോളാണ് കൊലവെറിക്ക് പാരഡി നിര്‍മിക്കാം എന്ന ഐഡിയ കിളിര്‍ത്തതെന്ന് പൂനെ ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിശ്വാസ് പന്ധാരെ പറയുന്നു. മറാത്തി, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള പദങ്ങള്‍ ചേരുംപടി ചേര്‍ത്താണ് ഗാനം നിര്‍മിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Monday, February 6, 2012, 10:43 [IST]
English summary
Pune Traffic Police brought out another version of Kolaveri Di.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X