ഹോണ്ട സിവിക് പുതുവണ്ടി 2012 ഒടുവില്‍

ഹോണ്ട സിവിക് ലോക വിപണിയില്‍ മിക്കയിടത്തും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. എന്നാല്‍ അമേരിക്കക്കാര്‍ മാത്രം എന്തുകൊണ്ടോ സിവിക്കിനെ അങ്ങോട്ട് സ്വീകരിക്കുന്നില്ല. ഇതുസംബന്ധിച്ച് ഹോണ്ട വന്‍ പഠനങ്ങല്‍ നടത്തുകയുണ്ടായി. ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ വരുത്തുവാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്തു കഴിഞ്ഞതാണ്. ഈ മാറ്റങ്ങളില്‍ അനുയോജ്യമായത് ഇന്ത്യന്‍ പതിപ്പിന് നല്‍കുമെന്നാണ് മനസ്സിലാക്കേണ്ടത്.
ടൊയോട്ട കൊറോള, ഹ്യൂണ്ടായ് ഇലന്‍ട്ര എന്നീ വാഹനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മത്സരത്തിന്‍റെ പുതിയ വിതാനങ്ങളെ കൂടി കണക്കിലെടുത്താണ് പുതിയ നീക്കം എന്നു മനസ്സിലാക്കുക.
ഹോണ്ടയുടെ കാറുകള്‍ക്ക് ഡീസല്‍ പതിപ്പില്ല എന്നത് ഇന്ത്യയില്‍ ചെരിയ തോതില്‍ ബാധിക്കുന്നില്ല എന്ന് പറയാന്‍ കഴിയില്ല. ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ചില ഊഹാത്മക ഓട്ടോ പത്രപ്രവര്‍ത്തകര്‍ അറിയിക്കുന്നു. പൂര്‍ണമായി വിശ്വസിക്കരുത്.


Click it and Unblock the Notifications








