ജനങ്ങള്‍ക്ക് അഞ്ച് രൂപയുടെ പണി

Petrol Price Hike
അങ്ങാടിയില്‍ തോറ്റാല്‍ പെട്രോളിനോട് എന്നതാണ് സര്‍ക്കാര്‍ നയം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ കൊടുത്തതിനേക്കാള്‍ കൂടുതല്‍ മികച്ച തോല്‍വിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൊടുത്തിരിക്കുന്നത്. ഇതിന്‍റെ പ്രതികരണമായി കൂടുതല്‍ മികച്ച വിലയില്‍ പെട്രോള്‍ ലഭ്യമാക്കാനാണ് സര്‍ക്കാരിന്‍റെ പരിപാടി എന്നറിയുന്നു. അഞ്ച് രൂപയുടെ പണിയാണ് അടുത്തതായി നമുക്ക് കിട്ടാന്‍ പോകുന്നത്. ഇത് ഓട്ടോ വിപണിയില്‍ എന്തെല്ലാം ചലനങ്ങള്‍ സൃഷ്ടിക്കും?

വരാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്ന ഡീസല്‍ കാറുകള്‍ക്കുള്ള അധിക നികുതി സംവിധാനത്തെക്കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. നിലവില്‍ ഡീസല്‍ കാറുകള്‍ക്ക് വന്‍ ഡിമാന്‍റാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ജനറല്‍ മോട്ടോഴ്സ് പോലുള്ള സ്ഥാപനങ്ങള്‍ പെട്രോള്‍ കാര്‍ ഉല്‍പാദനം നിറുത്തിവെക്കുന്നതു വരെയെത്തിയ സംഭവവികാസങ്ങളാണ് നമ്മള്‍ ഇക്കഴിഞ്ഞ ചില മാസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ കയറി വന്ന ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ നികുതി എന്ന പ്ലാനിംഗ് കമ്മീഷന്‍ നിര്‍ദ്ദേശം പെട്രോള്‍ കാറുകള്‍ക്ക് വീണ്ടും ഡിമാന്‍റ് വര്‍ധിപ്പിക്കും എന്നിടത്തേക്കാണ് സൂചന നല്‍കിയത്.

മാരുതി അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോഴും അടിസ്ഥാനപരമായി പെട്രോള്‍ എന്‍ജിനുകളെ ആശ്രയിക്കുന്നവരാണ്. പെട്ടെന്നുള്ള ഡീസല്‍ ഡിമാന്‍റിനെ ചെറുക്കാന്‍ കമ്പനികള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇക്കാലമത്രയും പെട്രോള്‍ കാറുകള്‍ മാത്രം വിപണിയില്‍ ഇറക്കി ശീലിച്ച ഹോണ്ട പോലും ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണ്. ഇതിന് പക്ഷെ വളരെ സമയമെടുക്കും എന്നതാണ് പ്രശ്നം.

ഇറാനില്‍ നിന്നുള്ള എണ്ണവരവ് നിലച്ചത് യൂറോപ്പിലെ പല രാഷ്ട്രങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്രതലത്തില്‍ ഡിമാന്‍ഡ് വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില കുറയുന്നതും അതിനനുസരിച്ച് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വിലകുറയ്ക്കുന്നതും ഇനി സ്വപ്നം കാണാന്‍ കഴിയുന്നതല്ല.

ഡീസല്‍ കാറുകള്‍ക്ക് നികുതി കൂടുന്ന അതേ വേഗതയില്‍ തന്നെ പെട്രോളിന്‍റെ വിലയില്‍ കാര്യമായ വര്‍ധനകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വളരെ താമസിക്കാതെ തന്നെ ഇവ തമ്മില്‍ ബജറ്റിനു ശേഷം സൃഷ്ടിക്കപ്പെടുന്ന പണപരമായ അന്തരങ്ങള്‍ കുറഞ്ഞുവരും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതുതന്നെയാണ് സര്‍ക്കാരും മുന്നില്‍ക്കാണുന്നത്.

Article Published On: Friday, March 9, 2012, 11:17 [IST]
English summary
The government is planning to increase petrol prices by Rs.5 per litre soon after the election results of five states are out. Oil companies have been seeking a hike in petrol price citing increasing crude oil prices. Here are some tips to save fuel.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X