ഹൈഡ്രജന്‍ ഓട്ടോറിക്ഷ ദില്ലിയില്‍!!

ഹൈആല്‍ഫ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഓട്ടോ എക്സ്പോ പരിസരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടും. പ്രഗതി മൈതാനത്തില്‍ ഒരു റിഫ്യൂവലിംഗ് സ്റ്റേഷനും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യാ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന് സംഘടന ഈ വാഹനം പരീക്ഷമാടിസ്ഥാനത്തില്‍ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍, ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഹൈഡ്രജന്‍ എനര്‍ജി ടെക്നോളജീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ദില്ലി ഐഐടി എന്നിവരുടെ സംയുക്ത് സംരംഭകത്വത്തിലാണ് വാഹനം പുറത്തു വന്നിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ സഹകരണവും ഇതിന് ലഭ്യമായി.
ഹൈഡ്രജന്‍ ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് മഹീന്ദ്ര വ്യക്തമാക്കി. രാജ്യത്ത് ഹൈഡ്രജന്‍ ഇന്ധന സ്റ്റേഷനുകള്‍ കാര്യമായി ഇല്ലാത്തതു തന്നെയാണ് പ്രധാന കാരണം. ഓട്ടോറിക്ഷയ്ക്ക് ഇന്ധനമടിക്കാനായി ദില്ലി വരെ പോകാനൊക്കുമോ?


Click it and Unblock the Notifications








