യൂസ്‍ഡ് വിപണിയില്‍ മാരുതി-ഹ്യൂണ്ടായ് ആധിപത്യം

Used Car
യൂസ്‍ഡ് കാര്‍ മാര്‍ക്കറ്റ് വളരുന്നത് പുതുകാര്‍ വിപണിക്കൊപ്പം നില്‍ക്കുന്ന വേഗത്തിലാണ്. പതുകാര്‍ വിപണി തളരുന്ന ഘട്ടങ്ങളില്‍ യൂസ്‍്ഡ് കാര്‍ വിപണി അതിവേഗം കുതിച്ചുയരുന്നതും കാണാറുണ്ട്. ജനങ്ങളുടെ ക്രയശേഷി വര്‍ധിക്കുന്നതിന് അനുസൃതമായി കാറുകള്‍ വാങ്ങുന്നതിന്‍റെയും വില്‍ക്കുന്നതിന്‍റെയും ഇടനേരത്തില്‍ കുറവ് സംഭവിക്കുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിലധികം ഒരേ മോ‍ഡല്‍ ഉപയോഗിക്കുന്നത് കുറഞ്ഞു വരികയാണ്. പുതിയ മോഡലിലേക്കോ കൂടുതല്‍ പ്രീമിയമായ കാറുകളിലേക്കോ വളരെ സമയമെടുക്കാതെ തന്നെ ഉപഭോക്താവ് സ്വയം പുതുക്കുന്നു. ഇത് യൂസ്‍ഡ് കാര്‍ വിപണിയില്‍ കാര്‍ മോഡലുകളുടെ ചാകര തീര്‍ക്കുന്നു.

യൂസ്‍ഡ് കാറുകളുടെ ആവശ്യം കൂടുന്നത് സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ് പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആളുകളുടെ കൈയില്‍ പണമുണ്ട്. എന്നാല്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ മാത്രം ഇല്ല. ഇങ്ങനെ വരുമ്പോള്‍ യൂസ്‍്ഡ് കാറിലേക്ക് ശ്രദ്ധ തിരിയുന്നു. മറ്റൊരു വശം ആദ്യ കാര്‍ ഉപഭോക്താവ് പുതിയ കാര്‍ തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. അടുത്തിടെ കൈവശപ്പെടുത്തിയ ഡ്രൈവിംഗ് ലൈസന്‍സ് വെച്ച് പുതിയ കാറിന് പണികൊടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഇക്കാരണത്താല്‍ ഒരു യൂസ്‍ഡ് കാര്‍ സ്വന്തമാക്കുന്നു.

മാരുതി സുസുക്കിയും ഹ്യൂണ്ടായിയും തന്നെയാണ് യൂസ്ഡ് കാര്‍ വിപണിയിലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. മാരുതി സുസുക്കിയുടെ കുറഞ്ഞ വിലയും കുറഞ്ഞ മെയിന്‍റനന്‍സും മൈലേജുമാണ് രണ്ടാം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കുറഞ്ഞ വിലയും ഡിസൈന്‍ സൗന്ദര്യവുമാണ് ഹ്യൂണ്ടായിയുടെ ആകര്‍ഷക ഘടകങ്ങള്‍.

യൂസ്‍്ഡ് കാര്‍ വിപണിയില്‍, വിറ്റുപോകുന്ന പത്ത് കാറുകളില്‍ അഞ്ചും മാരുതിയോ ഹ്യൂണ്ടായിയോ ആണെന്ന് ഡീലര്‍മാര്‍ പറയുന്നു. മാരുതിയുടെ സ്വിഫ്റ്റ് കാറാണ് ഏറ്റവും ഡിമാന്‍റുള്ളത്. രണ്ടാമതായി ആള്‍ട്ടോ വരുന്നു. ഹ്യൂണ്ടായിയുടെ സാന്‍ട്രോ, അക്സന്‍റ് എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

യൂസ്‍്ഡ് കാര്‍ വിപണിയുടെ മറ്റൊരു ഗുണം നിലവില്‍ പുതുവിപണിയില്‍ ലഭ്യമല്ലാത്ത പല മോഡലുകളും ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നതാണ്. ടൊയോട്ട ക്വാളിസ്, സുസുക്കി എസ്റ്റീം, ബലെനോ, ജിപ്സി, ഫിയറ്റ് പാലിയോ, സ്കോഡ ഒക്ടേവിയ, ഫിയറ്റ് പദ്മിനി തുടങ്ങിയ ഗതകാല പ്രതാപികളെ പലരെയും യൂസ്‍ഡ് കാര്‍ വിപണിയ്ല്‍ നിന്ന് കണ്ടെത്താവുന്നതാണ്.

ഒരു വര്‍ഷം പഴക്കം ചെന്ന കാര്‍ മോഡലിന് 50,000 മുതല്‍ ഒരു ലക്ഷം വരെ വിലക്കുറവുണ്ടാകാം. യൂസ്ഡ് ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് രണ്ടാ വിപണിയില്‍ വിലയെങ്കില്‍ യൂസ്ഡ് സെഡാന് വില നാല് മുതല്‍ 7 ലക്ഷം വരെയാണ്.

Most Read Articles

Malayalam
English summary
The used car market in India has grown along with the new car market. Now there are more and more used cars available sales as there are more people ready to sell them. People prefer to change their cars frequently bringing in more used cars to the market.
Story first published: Saturday, February 11, 2012, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X