മാരുതി എര്‍റ്റിഗ ഏപ്രില്‍ 11ന്
മാര്‍ച്ച് 16ന് വരാനിരിക്കുന്ന ബജറ്റില്‍ ഓട്ടോ വിപണിയെ ബാധിക്കുന്ന ചില നിര്‍ണായക തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നതിനാല്‍ അതിനുശേഷം മാത്രമേ ലോഞ്ച് നടക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എം പി വി സെഗ്മെന്‍റില്‍ മാരുതിക്ക് നിലവില്‍ സാന്നിധ്യമില്ല. മുന്‍പുണ്ടായിരുന്ന വേഴ്സ ഇന്ന് വിപണിയിലില്ല. വേഴ്സയില്‍ നിന്ന് മാരുതി പഠിച്ച പാഠങ്ങള്‍ വളരെ വലുതാണ്. അത് പുതിയ എം പിവിയുടെ നിര്‍മാണത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്.
പെട്രോള്‍-ഡീസല്‍ പതിപ്പുകളായി ഈ വാഹനം ലഭിക്കും. മഹീന്ദ്ര സൈലോ, ടാറ്റ ആര്യ എന്നിങ്ങനെ രണ്ടുപേര്‍ കൂടി സെഗ്മെന്‍റില്‍ തരക്കേടില്ലാത്ത മത്സരം കാഴ്ച വെക്കുന്നുണ്ട്. ഇതിന് കൂടുതല്‍ മുറുക്കം ലഭിക്കാന്‍ മാരുതിയുടെ കടന്നു വരവ് കാരണമാകും.
1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.4 ലിറ്റര്‍ പെട്രോള്‍ കെ സീരീസ് എന്‍ജിനുമാണ് എര്‍റ്റിഗയ്ക്കുള്ളത്. ആറ് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയ്ക്ക് ഈ കാറിന് വില കാണുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ സാങ്കേതിക സവിശേഷതകള്‍ മാരുതി പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications









