എര്‍റ്റിഗ വെബ്‍സൈറ്റ് ലോഞ്ച് ചെയ്തു

നിലവില്‍ വിപണിയില്‍ ആധിപത്യം നിലനിര്‍ത്തുന്ന ഇന്നോവയെക്കാള്‍ അല്‍പം നീളക്കുറവ് എര്‍റ്റിഗയ്ക്ക് ഉണ്ടായിരിക്കും. നഗരങ്ങളിലെ മൊബിലിറ്റിയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. ഇന്ത്യന്‍ യുവാക്കളുടെ കൂട്ടായ്മകള്‍ക്കകത്തേക്ക് കടന്നു ചെല്ലാന്‍ വാഹനത്തിനാവുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.
ഇന്തോനേഷ്യന്‍ ഭാഷയില്‍ നിന്നാണ് എര്‍റ്റിഗ എന്ന വാക്ക് വരുന്നത്. മൂന്നു നിരകള്‍ എന്നാണ് ഈ വാക്കിനര്‍ത്ഥം. മൂന്നു നിരകളിലായുള്ള സീറ്റിംഗ് സംവിധാനത്തെ ഈ വാക്ക് ദ്യോതിപ്പിക്കുന്നു. മൂന്നു വരികളില്‍ കാണാറുള്ള ജാപ്പനീസ് ഹൈക്കു കവിതയെയും ഈ വാക്കില്‍ നിന്ന് കണ്ടെടുക്കാം. മൊബിലിറ്റിയെയാണ് ഇത് സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








