ടൊയോട്ട ഡിസൈനുകള്‍ ധീരത കൈവരിക്കുന്നു

പുതിയ വാര്‍ത്തകള്‍ പറയുന്നത് ടൊയോട്ടയുടെ നയം മാറ്റത്തെ കുറിച്ചാണ്. കൂടുതല്‍ ധീരമായ ഡിസൈന്‍ സാധ്യതകള്‍ അന്വേഷിക്കാന്‍ എന്‍ജിനീയര്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ നയം. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണവും പുറത്തു വന്നുകഴിഞ്ഞു.
തങ്ങള്‍ കൂടുതല്‍ റിസ്ക് ഏറ്റെടുക്കാന്‍ തയ്യാറാവുകയാണെന്ന് അകിയോ ടൊയോട്ട പറയുന്നു. എന്‍ജിനീയര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ കമ്പനി തയ്യാറാവും.
നിലവില്‍ ഒരു രൂപകല്‍പനാ മാറ്റത്തിന് നൂറോളം ടൊയോട്ട ഉദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഈ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തും. മുന്‍ നിലപാടിന്‍റെ ഭാഗമായി പലപ്പോഴും കാര്യപ്പെട്ട ഡിസൈന്‍ മാറ്റങ്ങള്‍ ടൊയോട്ട വാഹനങ്ങളില്‍ വരുത്തുക പ്രയാസമായിരുന്നു.
രൂപകല്‍പനയുടെ സൗന്ദര്യത്തെക്കാള്‍ നിര്‍മാണച്ചെലവ്, കാര്യക്ഷമത, തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുന്നതാണ് ടൊയോട്ടയുടെ നിലവിലെ ഡിസൈന്‍ തത്വം.
വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള കാറുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഡിസൈനുകള്‍ നിര്‍മിച്ചെടുക്കാനും ടൊയോട്ട നീക്കങ്ങള്‍ നടത്തുന്നുണ്ട്.


Click it and Unblock the Notifications