ഫിയറ്റ് പങ്കാളിയെ തേടുന്നു

ഇത്തരമൊരു നിലനില്‍പിന്‍റെ പോരാട്ടത്തില്‍ നിന്ന് ഫിയറ്റിനും മാറിനില്‍ക്കാനാവില്ല. ലോകത്തെമ്പാടും വേരുറപ്പിക്കാതെ ഒരു ഓട്ടോ കമ്പനി ഇനി നിലനില്‍പിനെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. ഇക്കാര്യത്തില്‍ ഫിയറ്റ് കഠിനാദ്ധ്വാനത്തിന്‍റെ വഴിയിലാണ്. ഇന്ത്യയില്‍ നേരത്തെ തന്നെ ടാറ്റയുമായി ചേര്‍ന്ന് ചില നീക്കുപോക്കുകള്‍ ഉണ്ട്. പ്ലാന്‍റ് സ്ഥാപനം, വിതരണം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള മൂലധന സ്വരൂപണം വളരെ പ്രയാസം നിറഞ്ഞ ഒന്നാണ്.
ഇത്തരം പദ്ധതികളുമായി നേരത്തെ സുസുക്കിയെയും മസ്ദയെയും ഫിയറ്റ് സമീപിച്ചിരുന്നു. ഫിയറ്റിന് അനുകൂലമായിരുന്നില്ല കാര്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇപ്പോള്‍ വോള്‍വോയെ സമീപിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വീഡന്‍ കമ്പനിയായ വോള്‍വോ ഇപ്പോള്‍ ചൈനീസ് മുതലാളിമാരുടെ പക്കലാണ്. ഇവരെ ഫിയറ്റ് സമീപിച്ചതായാണ് വാര്‍ത്ത.
ഹൈബ്രിഡ് സാങ്കേതികതയില്‍ വോള്‍വോയ്ക്കുള്ള വൈദഗ്ദ്ധ്യം ഫിയറ്റിനെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഫിയറ്റിന്‍റെ എന്‍ജിന്‍ സാങ്കേതിക വൈദഗ്ദ്ധ്യം വോള്‍വോയെ ആകര്‍ഷിച്ചാല്‍ കാര്യങ്ങള്‍ മുമ്പോട്ടു നീങ്ങേണ്ടതാണ്.


Click it and Unblock the Notifications








