ഇന്ന് 7.15ന് മാരുതി എര്‍റ്റിഗ വരും

മുംബൈ നഗരം അതിന്‍റെ രാത്രിജീവിതം തുടങ്ങുന്ന നേരമാണ് മാരുതി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ മാരുതി എം പി വി ഇന്ത്യയുടെ മുഖം തന്നെയായ മുംബൈ നഗരത്തിന്‍റെ ഒരു രാത്രിയെത്തന്നെ സ്വന്തമാക്കും. മാരുതിയുടെ ഈ ആഘോഷത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ മുഴുവന്‍ അര്‍മാദിച്ച് പങ്കെടുക്കും.

ഇന്ന് വൈകീട്ട് 7.15നാണ് മാരുതി എര്‍റ്റിഗ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. മുംബൈയിലെ സഹാര്‍ റോഡിലുള്ള റോയല്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ വെച്ചാണ് ലോഞ്ച്.

2012 ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിച്ച ഈ കാര്‍ ഇന്ത്യന്‍ കാര്‍ പ്രണയികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. രാജ്യത്തിന്‍റെ എം പി വി വിപണിയില്‍ അതിശക്തിമായ സാന്നിധ്യമായ ഇന്നോവയെയും എതിരാളിയായ സൈലോയെയും എടുത്തു മറിച്ചിടാനുള്ള മന്ത്രച്ചരടുകള്‍ മാരുതി എര്‍റ്റിഗയില്‍ ജപിച്ച് കെട്ടിയിരിക്കുന്നു.

ഏതാണ്ട് 430 കോടി രൂപയാണ് ഈ കാറിനെ വികസിപ്പിച്ചെടുക്കുന്നതിന് മാത്രമായി മാരുതി നിക്ഷേപിച്ചത്. ഇന്ത്യന്‍ വിപണിയ്ക്ക് വേണ്ടി പ്രത്യേകം നിര്‍മിച്ച ഇന്ത്യന്‍ കാറെന്ന വിശേഷണം മാരുതി എര്‍റ്റിഗയ്ക്കുണ്ട്. ഈ കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയും സുസൂക്കി ഉള്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് സുസൂക്കി ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ ഉപയോഗപ്പെടുത്തുന്നത്.

ഇന്തോനീഷ്യ അടക്കമുള്ള ആസിയാന്‍ രാഷ്ട്രങ്ങളിലും എര്‍റ്റിഗ വിറ്റഴിക്കപ്പെടും. വിനിലവാരം പുറത്തു വന്നത് വിശ്വസിക്കാമെങ്കില്‍ അത് ഇന്നോവയ്ക്ക് വന്‍ വെല്ലുവിളി തന്നെ ഉയര്‍ത്തുന്നതാണ്.8.89 ലക്ഷത്തില്‍ തുടങ്ങി 13.58 ലക്ഷത്തില്‍ അവസാനിക്കുന്നതാണ് എര്‍റ്റിഗ വിലകള്‍ എന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്നോവയുടെ ടോപ്‍ എന്‍ഡ് പതിപ്പിന്‍റെ വിലയിലൊതുങ്ങും എര്‍റ്റിഗ ടോപ് എന്‍ഡ് പതിപ്പിന്‍റെ ഓണ്‍റോഡ് വില. 16 ലക്ഷത്തിന്‍റെ ചുറ്റുപാടിലാണ് ഇന്നോവയുടെ ടോപ് എന്‍ഡ് പതിപ്പിന്‍റെ വില. ഇത് ഡീലര്‍മാര്‍ ഡിമാന്‍ഡിനനുസരിച്ച് വര്‍ധിപ്പിക്കാറുമുണ്ട്.

എന്തായാലും ഇന്ന് വൈകീട്ട് 7.15 വരെ കാത്തിരിക്കുക. ഈ ആഘോഷത്തില്‍ നിങ്ങളെ ഡ്രൈവ്‍സ്പാര്‍ക്കിനൊപ്പം ഞങ്ങള്‍ മുംബൈ നഗരത്തിലേക്ക് കൊണ്ടുപോകും!

More from DriveSpark

Article Published On: Thursday, April 12, 2012, 10:54 [IST]
English summary
One of the biggest launches of 2012, the Maruti Suzuki Ertigia MPV will roll out on 12 April, today. The Ertiga will be unveiled at 7:15 pm by Maruti Suzuki Managing Director & CEO Shinzo Nakanishi in Mumbai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X