സാബിനെ വാങ്ങാന്‍ പാങ്ങുള്ള സാറന്മാരുണ്ടോ?
സ്വീഡിഷ് കാര്‍ കമ്പനിയായ സാബ് പാപ്പരായിരിക്കുകയാണ്. സ്വയം ലേലത്തിന് വെച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കമ്പനി. കുടുങ്ങിയിരിക്കുന്ന കടം ചില്ലറയൊന്നുമല്ല. മൊത്തം ആസ്തിയുടെ മൂന്നിരട്ടിയിലധികമാണ് കടം. കമ്പനിയെ വാങ്ങാന്‍ കുറെപ്പേര്‍ വന്നെത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത് എന്നാണ് അറിയുന്നത്.
3.6 ബില്യണ്‍ സ്വീഡിഷ് കോണര്‍ ആണ് മൊത്തം ആസ്തി. 13 ബില്യണ്‍ കോണര്‍ കടവും. ബാക്കിപത്രം ഇമ്മാതിരിയാക്കിത്തീര്‍ക്കുന്നത് എന്തുമാത്രം പാടുപെട്ടിരിക്കണം കമ്പനിയുടമകള്‍ എന്നാണ് ഓട്ടോലോകം ചിന്തിക്കുന്നത്. സ്വീഡിഷ് കമ്പനിയായ വോള്‍വോയെ ഈയടുത്ത കാലത്ത് ചൈനക്കാര്‍ക്ക് വില്‍ക്കേണ്ട ഗതികേട് വന്നിരുന്നു.

ചൈനീസ് ഓട്ടോ കമ്പനിയായ ഷെജിയാംങ് യങ്മാന്‍ ലേലത്തില്‍ പങ്കെടുക്കുന്നതായി അറിയിച്ചിട്ടുണ്ട്. ലേലത്തിന് വരുന്ന കമ്പനികളില്‍ ഏറ്റവും ശക്തന്‍ യങ്മാന്‍ തന്നെയാണെന്ന് വാര്‍ത്തകള്‍ പറയുന്നു. കമ്പനിയെ ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം സമീപിച്ചതും ഈ ചൈനീസ് കമ്പനിയാണ്. "മുതലാളിത്തത്തിന് ഒരു ചൈനീസ് കമ്മ്യൂണിസ്റ്റ് വാഗ്ദാനം" എന്നു വേണമെങ്കില്‍ ഊ നീക്കത്തെ വിശേഷിപ്പിക്കാം.


Click it and Unblock the Notifications








