രേവ എന്‍എക്സ്ആര്‍ ദീപാവലിക്ക്

Mahindra Reva NXR
ദില്ലി എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട മഹീന്ദ്ര രേവയുടെ പുതുക്കിയ പതിപ്പ് രേവ എന്‍ എക്സ് ആര്‍ അടുത്ത ദീപാവലിക്ക് വിപണിയിലെത്തും. നിലവിലുള്ള രേവയുടെ പ്രധാന പരിമിതിയായ സ്ഥലപരിമിതി പരിഹരിക്കുക എന്നതാണ് രേവ എന്‍എക്സ്ആറിന്‍റെ അവതാര ലക്ഷ്യം. നാല് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം എന്നതാണ്. നിലവില്‍ രേവയില്‍ രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും മാത്രമേ സഞ്ചരിക്കാനാവൂ.

കൂടുതല്‍ മികച്ച ഡിസൈന്‍ സൗന്ദര്യം പകര്‍ന്നിട്ടുണ്ട് പുതിയ രേവയ്ക്ക്. ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു കാലം അടുത്തുകഴിഞ്ഞു. അതിലേക്കുള്ള മുന്നൊരുക്കമാണ് മഹീന്ദ്ര രേവ ഇപ്പോള്‍ നടത്തുന്നത്. നഗരങ്ങളിലെ ഉപയോക്താക്കള്‍ ഇലക്ട്രിക് കാറുകളിലേക്ക് കൂട്ടത്തോടെ കടന്നുവരുമെന്നു തന്നെയാണ് മഹീന്ദ്രയുടെ പ്രതീക്ഷ.

ജനങ്ങളുടെ യാത്രാ രീതികളില്‍ മാറ്റം വരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. വരാനിരിക്കുന്ന തലമുറകളോട് ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതാണ് മഹീന്ദ്രയുടെ മഹത്തായ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 4500 രേവ വാഹനങ്ങള്‍ ലോകത്തെമ്പാടുമായി വിറ്റഴിക്കപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവില്‍ ലഭിച്ചുവരുന്ന സബ്സിഡികള്‍ തുടര്‍ന്നും സര്‍ക്കാര്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് മഹീന്ദ്ര പറഞ്ഞു. ഈ മേഖലയുടെ വളര്‍ച്ച വളരെ തന്ത്രപ്രധാനമാണെന്നതാണ് ഇതിന് കാരണം.

More from DriveSpark

Article Published On: Friday, January 13, 2012, 17:02 [IST]
English summary
The Mahindra Reva NXR which unveiled in Delhi Auto Expo 2012 will be launching in Diwali.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X