മഹീന്ദ്ര ഹൈബ്രിഡ് പണി തുടങ്ങി
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് ഹൈബ്രിഡ് ആകുവാന്‍ മോഹം. വെറുതെ മോഹിക്കുക മാത്രമല്ല പണിയും തുടങ്ങിക്കഴിഞ്ഞു. മൂന്നു വര്‍ഷത്തിനകം ഇന്ത്യയില്‍ ആദ്യത്തെ മഹീന്ദ്ര ഹൈബ്രിഡ് ഇറങ്ങും.
ഒരു യൂറോപ്യന്‍ കണ്‍സള്‍ട്ടന്‍റ് അടക്കമുള്ള മഹീന്ദ്ര ടീം ഉളിയും മുഴക്കോലുമായി പണികള്‍ തകൃതിയാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെന്നൈയിലെ ഒറഗഡത്തില്‍ കഴിഞ്ഞ ദിവസം ഉല്‍ഘാടനം ചെയ്ത ഗവേഷണ സ്ഥാപനത്തിലാണ് ഹൈബ്രിഡ് കാറിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പദ്ധതിക്കായി 300 കോടി രൂപയാണ് മഹീന്ദ്ര നിക്ഷേപം നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഇന്ധനച്ചെലവ് കൂടി വരുന്നതിന്‍റെ വെളിച്ചത്തിലാണ് മഹീന്ദ്ര ഹൈബ്രിഡ് വഴിയിലേക്ക് തിരിയുന്നത്.
2008ലെ ദില്ലി ഓട്ടോ എക്സ്പോയില്‍ സ്കോര്‍പിയോയുടെ ഒരു ഹൈബ്രിഡ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു.


Click it and Unblock the Notifications








