പള്‍സ് പെട്രോള്‍ ഉടന്‍!

Renault Pulse
റിനോയുടെ പള്‍സ് വിപണിയിലെത്തിയത് ഡീസല്‍ പതിപ്പ് മാത്രമായിട്ടായിരുന്നു. നിസ്സാന്‍ മൈക്രയുടെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച റിനോയുടെ ആദ്യ ഇന്ത്യന്‍ ചെറുകാര്‍ സംരംഭം അക്കാരണത്താല്‍ തന്നെ ഏറെ വിമര്‍ശനം പിടിച്ചുപറ്റിയിരുന്നു. തുടക്കത്തില്‍ മികച്ച പ്രതികരണമൊന്നും വിപണിയില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നതുകൊണ്ടുമാത്രം നിരാശരാവുന്നില്ല റിനോ. പള്‍സിനുമേല്‍ അവര്‍ക്കുള്ള മികച്ച വിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്.

പള്‍സിന്‍റെ പെട്രോള്‍ പതിപ്പ് ഉടന്‍ തന്നെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് റിനോ. മൈക്രയുടെ 1.2 ലിറ്റര്‍ എന്‍ജിന്‍ തന്നെയായിരിക്കും പള്‍സിലും ഉപയോഗിക്കുക. 80 കതിരകളുടെ കരുത്താണ് ഈ 3 സിലിണ്ടര്‍ എന്‍ജിനിനുള്ളത്.

2012 അവസാനത്തോടെ ഇന്ത്യന്‍ വിപണയില്‍ അഞ്ച് കാറുകള്‍ എത്തിക്കുക എന്നതാണ് റിനോയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ഇതില്‍ പെടാത്ത മറ്റൊരു കാറിനെക്കുറിച്ച് റിനോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്ക് നസ്സിഫ് പറയുന്നു. നാല് ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ വില കാണാവുന്ന ഒരു ഹാച്ച്ബാക്ക് വിപണിയിലെത്തിക്കാന്‍ റിനോയ്ക്ക് പദ്ധതിയുണ്ട്. ഇത് 2013ലോ 2014ലോ സംഭവിക്കുമെന്ന് ഊഹിക്കാം. ഇതെക്കുറിച്ച് റിനോ ഒന്നും തന്നെ വിട്ടുപറയുന്നില്ല.

വിദേശവിപണിയിലും പുതിയ ഹാച്ച്ബാക്ക് എത്തിക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ മാരുതിയും ഹ്യൂണ്ടായിയുമാണ് നിലവില്‍ ഈ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ളത്. വിപണിയിലെ 50 ശതമാനം വില്‍പനയും ഈ വിലനിലവാരത്തിനകത്താണ് നടക്കുന്നത്.

More from DriveSpark

Article Published On: Monday, February 13, 2012, 15:54 [IST]
English summary
Renault India may bring petrol version for its hatchback model pulse. Renault also planning to launch a new hatchback in the next year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X