ബജറ്റ്: കമ്പനികള്‍ നിക്ഷേപം മരവിപ്പിക്കുന്നു

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്‍റെ നയരൂപീകരണത്തിലെ അനിശ്ചിതത്വം നിക്ഷേപ പദ്ധതികളെ ബാധിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇന്ധനവില കണക്കാക്കുന്നതില്‍ ഏത് തരത്തിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് കൃത്യമായ ധാരണ ഇല്ലാത്തതിനാലാണ് കമ്പനികള്‍ പിന്മാറാന്‍ ഒരുങ്ങുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാത്തൂര്‍ അറിയിച്ചു.
അതേസമയം ഈ പദ്ധതികള്‍ക്കായി എത്ര നിക്ഷേപമാണ് കമ്പനികള്‍ ഉദ്ദേശിച്ചിരുന്നതെന്ന് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ മാത്തൂര്‍ തയ്യാറായില്ല. ഏതാണ്ട് 3000 കോടിയുടെ പദ്ധതി എന്നാണ് അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications








