പെട്രോള്‍ കാര്‍ വില്‍പന കൂട്ടാന്‍ മാരുതി

Maruti Suzuki Rits
പെട്രോള്‍ കാര്‍ വില്‍പനയില്‍ കുറച്ചുകാലമായി വന്നു കൊണ്ടിരിക്കുന്ന ഇടിവ് ഏറ്റവും ബാധിച്ച ബ്രാന്‍ഡുകളിലൊന്നാണ് മാരുതി സുസുക്കി. വളരെ കുറച്ച് മോഡലുകള്‍ മാത്രമേ ഡീസല്‍ എന്‍ജിനുമായി മാരുതി പുറത്തിറക്കുന്നുള്ളൂ. പെട്രോള്‍ എന്‍ജിനുകളാണ് അടിസ്ഥാനപരമായി മാരുതി സുസുക്കി എന്ന കമ്പനിക്ക് ഇതുവരെ ടോര്‍ക്കും കുതിരശക്തിയും പകര്‍ന്നത്.

ഒരു കാലത്ത് വിപണിയെ അടക്കിഭരിച്ചിരുന്ന മാരുതിക്ക് ഇടക്കാലത്ത് വന്നുപെട്ട ഇടിവ് വളരെ വലുതാണെന്നു കാണാം. വിപണിവിഹിതത്തിന്‍റെ 60 ശതമാനം മാരുതിയുടെ സ്വന്തമായിരുന്ന കാലമുണ്ടായിരുന്നു. ഇന്നത് 40 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഈ ഇടിവിനെ മറികടക്കാന്‍ മാരുതിക്കു മുമ്പില്‍ ഇപ്പോള്‍ ഒരു വഴി മാത്രമേയുള്ളൂ. പെട്രോള്‍ കാറുകളുടെ വില്‍പനയില്‍ വര്‍ധനയുണ്ടാക്കുക. ഇതിനായി ഡീസര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കമ്പനി.

പെട്രോള്‍ കാറുകള്‍ വില്‍ക്കുന്നതിന് 10 ശതമാനം അധിക കമ്മീഷന്‍ ഡീലര്‍മാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് മാരുതി. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇതാദ്യമായാണ് മാരുതി കമ്മീഷന്‍ വര്‍ധിപ്പിക്കുന്നത്.

ഇതോടെ വാഗണ്‍ ആര്‍, സെന്‍ എസ്റ്റിലോ, ആള്‍ട്ടോ എന്നിവയുടെ വില്‍പനയില്‍ 1000 രൂപ അധിക കമ്മീഷന്‍ ഡീലര്‍ക്ക് ലഭിക്കും. റിറ്റ്സ്, എസ്എക്സ് 4 എന്നിവയ്ക്ക് 1500ഉം എ-സ്റ്റാറിന് 2000വും അധിക കമ്മീഷന്‍ വരും. മാരുതി കാറുകലില്‍ എ-സ്റ്റാറാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്നത്.

കാര്‍ വില വര്‍ധിപ്പിച്ചതിന് ആനുപാതികമായാണ് കമ്മീഷന്‍ വര്‍ധന നടപ്പില്‍ വരുത്തിയതെന്നാണ് മാരുതി പറയുന്നത്. മറ്റ് കാര്‍ നിര്‍മാതാക്കള്‍ താരതമ്യേന ഉയര്‍ന്ന കമ്മീഷനാണ് ഡീലര്‍മാര്‍ക്ക് നല്‍കിവരുന്നത്. കൂടുതല്‍ വില്‍പനയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഡീലര്‍മാര്‍ക്ക് പരാതിയുണ്ടായിരുന്നില്ല.

More from DriveSpark

Article Published On: Tuesday, February 14, 2012, 11:48 [IST]
English summary
Maruti Suzuki has been the country's leading carmaker since many years. But its market share has shrunk dramatically in the past three years. The carmaker which dominated the market with more than 60% has seen its market share come below 40% for the first time. The main reason for this decline is said to the drop in sales of its petrol cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X