ഡീസല്‍ കാറുകള്‍ക്ക് 10 ശതമാനം ലെവി വരുന്നു

Diesel Tank
കാര്‍ മേഖലയെ ഒരു ഭൂതം പിടികൂടാന്‍ പോകുന്നു. ഡീസല്‍ അധിക നികുതി എന്ന ഭൂതമാണത്. കാര്‍ നിര്‍മാതാക്കളും നിലവില്‍ ഡീസല്‍ കാറുകളുടെ ഉടമകളായവരും ഭാവിയില്‍ ഡീസല്‍ കാര്‍ വാങ്ങണമെന്നാഗ്രഹിക്കുന്നവരുമെല്ലാം പുതിയ വാര്‍ത്ത കേട്ട് ഞെട്ടേണ്ടവരാണ്. അടുത്ത ബജറ്റില്‍ അധികനികുതി പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് മാര്‍ച്ച് മാസത്തോടെ വില വര്‍ധന പ്രതീക്ഷിക്കാമെന്ന്.

പെട്രോളിയം-പ്രകൃതിവാതകം എന്നിവയ്ക്ക് മേലുള്ള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി 10 ശതമാനം ലെവി ചുമത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡീസല്‍ കാറുകള്‍ക്കു മേലുള്ള അധിക നികുതി എന്നത് ദീര്‍ഘ കാലമായി പരിഗണനയിലുണ്ടായിരുന്ന വിഷയമാണ്. കര്‍ഷകര്‍ക്ക് വേണ്ടി നല്‍കുന്ന ഡീസല്‍ സബ്സിഡി കാറുടമകള്‍ക്ക് ഗുണകരമായിത്തീരുന്നു എന്ന പരാതിയും ഡീസല്‍ കാറുകള്‍ കൂടുതല്‍ കരിമ്പുക പുറന്തള്ളി മലീനീകരണം കൂട്ടുന്നതില്‍ പങ്കാളിയാവുന്നു എന്നു തുടങ്ങിയ പ്രശ്നങ്ങളാണ് ഉയര്‍ത്തപ്പെട്ടിരുന്നത്.

ഡീസല്‍ എസ് യു വികള്‍ക്കുമേല്‍ ലെവി കൂടുതലായിരിക്കുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഓയില്‍ക്കമ്പനികള്‍ക്ക് ഈ നടപടി വളരെ ഗുണം ചെയ്യുന്നതാണ്. ഈ വഴിക്ക് ലഭിക്കുന്ന പമം ഓയില്‍ക്കമ്പനികള്‍ക്ക് സബ്സിഡിയില്‍ ഡീസല്‍ വില്‍ക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഉപയോഗിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതിനകം തന്നെ ദില്ലിയടക്കമുള്ള ചില സംസ്ഥാന സര്‍ക്കാരുകള്‍ ഡീസല്‍ കാറുകള്‍ക്ക് അധികം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാസഞ്ചര്‍ വാഹനങ്ങളും വൈദ്യുതോല്‍പാദന യൂണിറ്റുകളും വഴിയാണ് ഇന്ത്യയില്‍ 33 ശതമാനം ഡീസല്‍ ഉപഭോഗവും നടക്കുന്നത്.

More from DriveSpark

Article Published On: Saturday, January 14, 2012, 17:14 [IST]
English summary
Taking consideration of the Parliamentary Standing Committees report on Petroleum and Natural Gas, the Centre has proposed to levy 10 per cent additional duty on passenger diesel cars in the Budget.
കൂടുതല്‍... #car #fuel #ഇന്ധനം #കാര്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X