ഫാബിയയുടെ പിന്‍വശം വലുതാക്കുന്നു
സ്കോഡ ഫാബിയയ്ക്ക് കാര്യമായ പുതുക്കലുകളൊന്നും ഈയടുത്ത കാലത്ത് ലഭിച്ചിട്ടില്ല. പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്ന തിരക്കുകളില്‍ സ്കോഡ ഇക്കാര്യം മറന്നതല്ല, മാറ്റിവെച്ചതാണ്. എന്തായാലും സ്കോഡ ഫാബിയയ്ക്ക് ഒരു അപ്ഡേഷന്‍ വരുന്നതായി വാര്‍ത്തകള്‍ കാണുന്നു. 2014ലാണ് ഇത് നടക്കുക എന്നും കേള്‍ക്കുന്നു. പടച്ചവന്‍റെ കൃപ! 2020ലേക്ക് പോയില്ലല്ലോ!
ഡിസൈനിലായിരിക്കും പ്രധാന മാറ്റം എന്നറിയുന്നു. സ്കോഡയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയായ വിഷന്‍ ഡിയെ ആസ്പദിച്ചായിരിക്കും പുതിയ സ്കോഡ ഫാബിയയെ നിര്‍മിക്കുക. ചെക് റിപ്പബ്ലിക്കിലെ ഒരു ഓട്ടോ സൈറ്റാണ് പുതിയ വിവരം കൊണ്ടു വന്നിരിക്കുന്നത്.

നിലവിലെ ഹെഡ്‍ലാമ്പില്‍ മാറ്റം വരും. പുതിയ ഗ്രില്ലുകളായിരിക്കും ഫാബിയയുടെ പുതുക്കിയ പതിപ്പിനുണ്ടായിരിക്കുക.
പുതിയ സ്കോഡ പ്ലാറ്റ്ഫോമായ എംക്യൂബി-യില്‍ ആയിരിക്കും ഫാബിയ ഇനി നിലപാടെടുക്കുക. ഈ നിലപാടുതറയില്‍ നിന്നാല്‍ ഫാബിയയുടെ കനം വളരെ കുറഞ്ഞുകിട്ടുമെന്നാണ് അറിയുന്നത്. കുറച്ചുകൂടി നീളമേറിയ വീല്‍ബേസ് ലഭിക്കും. ഇത് ബൂട്ട് സൈസില്‍ വര്‍ധന വരുത്താന്‍ സഹായിക്കും. ഏതാണ്ട് 350 ലിറ്റര്‍ വരെ എന്നാണ് ഇരപ്പോള്‍ ലഭിക്കുന്ന വിവരം.


Click it and Unblock the Notifications








