എക്സ്‍യുവിക്കെതിരെ ടാറ്റ സഫാരി സ്റ്റോം

ഓഫ് റോഡ് ഗുണനിലവാരത്തില്‍ വന്‍ വര്‍ധന വരുത്തിയാണ് സഫാരി സ്റ്റോം ഇറക്കുന്നത്. മുന്‍ സഫാരിയെക്കാള്‍ കൂടിയ നിലവാരം ഇക്കാര്യത്തില്‍ വേണമെന്ന് ടാറ്റ കണക്കുകൂട്ടിയിരുന്നു.
2.2 ലിറ്റര്‍ ഡിഐസിഓആര്‍ കോമണ്‍ റെയില്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് സഫാരി സ്റ്റോമിന്‍റെ കരുത്ത്. 140 കുതിരകളുടെ ശക്തിയാണ് ഈ എന്‍ജിന്‍ പകരുന്നത്. 320 എം എന്‍ ടോര്‍ക്ക്. 5 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങള്‍ക്ക് പകരുന്നത്.
ഇന്‍റീരിയര്‍ ഡിസൈന്‍ കൂടുതല്‍ കംഫര്‍ട്ട് പകരുന്നതാക്കി മാറ്റിയിട്ടുണ്ട്. മഹീന്ദ്ര എക്സ് യു വിയെക്കാള്‍ കുറഞ്ഞ വിലനിലവാരത്തിലാണ് സഫാരി സ്റ്റോം വരുന്നത്. ഇത് മികച്ചൊരു മത്സരത്തിന് വഴി വെക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








