45 ഫോര്‍ഡ് ഡീലര്‍ഷിപ്പ് നാളെ തുറക്കും

ഡീലര്‍ഷിപ്പുകള്‍ ഒരുമിച്ചു തുറന്ന് ഞെട്ടിക്കുന്നതില്‍ പാരമ്പര്യമുള്ള കൂട്ടരാണ് ഫോര്‍ഡ്. ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ് ഇതേ പണി ഫോര്‍ഡ് കാണിച്ചിരുന്നു. 28 ഡീലര്‍ഷിപ്പുകള്‍ ഒരുമിച്ച് തുറന്നാണ് അന്ന് ഞെട്ടിച്ചത്. ഇതേ ഞെട്ടല്‍ നമുക്ക് നാളെയും ആവര്‍ത്തിക്കാം.
രസകരമായ ഒരു നിരീക്ഷണം വരുന്നത് ഡീലര്‍ഷിപ്പ് തുറക്കലിനോടനുബന്ധിച്ച് ഏതെങ്കിലും കാര്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ടോ എന്നത് സംബന്ധിച്ചാണ്. കഴിഞ്ഞ തവണ ഫോര്‍ഡ് ഫിഗോ വന്നത് ഇത്തരത്തിലാണ്. അങ്ങനെയൊന്ന് ആവര്‍ത്തിക്കുകയാണെങ്കില്‍ ഇക്കോസ്പോര്‍ട് മാത്രമാണ് ഫോര്‍ഡിന്‍റേതായി കാത്തുനില്‍ക്കുന്ന ഒരു മോഡലുള്ളത്. ഇക്കാര്യത്തില്‍ വ്യക്തതയൊന്നും ഇല്ലാത്തതിനാല്‍ തല്‍ക്കാലം മിണ്ടാതിരിക്കുന്നു.
ഫോര്‍ഡ് 45 ഡീലര്‍ഷിപ്പുകള്‍ തുറക്കുമ്പോള്‍ ഓര്‍ക്കേണ്ട പ്രധാന സംഗതി, ഭൂരിപക്ഷം കാര്‍ നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ അന്‍പതില്‍ താഴെ ഡീലര്‍ഷിപ്പുകളേയുള്ളൂ എന്നതാണ്. എന്തായാലും ഫോര്‍ഡിന്‍റെ മുന്നേറ്റം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.


Click it and Unblock the Notifications








