ഇന്ത്യന്‍ എന്‍ജിനുകള്‍ക്കായി ഷെവര്‍ലെ

രാജ്യത്ത് ഡീസല്‍ കാറുകള്‍ക്ക് വിപണി വര്‍ധിച്ചതിനെ തുടര്‍ന്ന് എല്ലാ കാര്‍ കമ്പനികളും ഡീസല്‍ എന്‍ജിനു പിന്നാലെയുള്ള നെട്ടോട്ടത്തിലാണ്. ഹോണ്ട പോലുള്ള കമ്പനികള്‍ സ്വന്തമായി എന്‍ജിന്‍ വികസിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ മറ്റ് ചിലര്‍ എന്‍ജിനുകള്‍ കടം കൊള്ളുകയാണ് ചെയ്യുന്നത്.
ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമായ എന്‍ജിന്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ജനറലിന്‍റെ ലക്ഷ്യം. പുതിയ ചില കാറുകള്‍ ജനറല്‍ ഇന്ത്യന്‍ വിപണിക്കായി കണ്ടുവെച്ചിട്ടുണ്ട്. ഷെവര്‍ലെ സെയ്‍ല്‍ ഇന്ത്യയില്‍ ഈ വര്‍ഷം പകുതിയോടെ അവതരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹാച്ച്ബാക്ക് - സെഡാന്‍ പതിപ്പുകള്‍ ഇന്ത്യയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാം. വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനോടൊപ്പം അനുയോജ്യമായ ഡീസല്‍ എന്‍ജിനുകളും വികസിപ്പിക്കുക എന്നതാണ് ജനറല്‍ മനസ്സില്‍ കാണുന്നത്.
സെയ്‍ലിനു മുന്‍പ് സൈക് എം പി വി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.


Click it and Unblock the Notifications








