രാജ്യത്തെ റോഡ് നികുതി ഏകീകരിക്കുന്നു

കാറുകള്‍ക്കും ബൈക്കുകള്‍ക്കും 6 ശതമാനം നികുതി നിരക്ക് രാജ്യത്തവിടെയും പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. വില്‍പന നിരക്കുകളെ ആധാരമാക്കി മോട്ടോര്‍ വാഹന ടാക്സ് 6 ശതമാനമാക്കി ഏകീകരിക്കുന്നതിന് സംസ്ഥാ സര്‍ക്കാരുകള്‍ക്കിടയില്‍ സമവായം രൂപപ്പെട്ടിട്ടുള്ളതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി സിപി ജോഷി പറഞ്ഞു. ഏകീകരണം പ്രാബല്യത്തില്‍ വരുന്നതോടെ കാര്യങ്ങള്‍ ലളിതമാക്കപ്പെടുമെന്ന് ജോഷി വ്യക്തമാക്കി.
ഫോര്‍ വീലര്‍, ടൂ വീലര്‍, വില, എന്‍ജിന്‍ ശേഷി, ഇന്ധനത്തിന്‍റെ തരം, വാഹനത്തിന്‍റെ വലിപ്പം, കരിമ്പുക പുറന്തള്ളല്‍ നിരക്ക് എന്നിവയെ ആധാരമാക്കിയായിരിക്കും നികുതി നിരക്ക് നിശ്ചയിക്കുക. നിലവില്‍ ,പല രീതികള്‍ ഉപയോഗിച്ചു വരുന്നുണ്ട് റോഡ് ടാക്സ് ഈടാക്കുവാന്‍. ചില സംസ്ഥാനങ്ങള്‍ വാര്‍ഷികമായി റോഡ് ടാക്സ് പിരിക്കുന്നുണ്ട്.
പുതിയ നയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി നിശ്ചയിക്കുന്നിനുള്ള സ്വാതന്ത്ര്യം കുറയ്ക്കുന്നില്ല. ആറ് ശതമാനമെന്നത് മിനിമം നിരക്കാണ്. ഇത് അച്ചുതണ്ടാക്കി വേണം സംസ്ഥാന സര്‍ക്കാരുകള്‍ നീങ്ങാന്‍ എന്നതാണ് നയം. ഇതിലൂടെ സര്‍ക്കാരിന് നികുതി വരുമാനം പൊതുവില്‍ വര്‍ധിക്കുകയാണ് ചെയ്യുക.
ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന പെര്‍മിറ്റ് ഫീ പിന്‍വലിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതുവഴി വെറും 40 കോടി രൂപമാത്രമാണ് വരുമാനമുള്ളത്.


Click it and Unblock the Notifications








