ഹ്യൂണ്ടായ് കെയര്‍ ക്ലിനിക്

Hyundai i10
ഹ്യൂണ്ടായ് മോട്ടോഴ്സ് ദേശവ്യാപകമായി സൗജന്യ കാര്‍ പരിചരണം ലോഞ്ച് ചെയ്തു. രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവും ഏറ്റവുമധികം കാര്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയുമാണ് ഹ്യൂണ്ടായ്. വര്‍ഷാവര്‍ഷം നടത്തിവരാറുള്ള കെയര്‍ ക്ലിനിക്കിന്‍റെ 12മത് എഡിഷനാണിത്.

2012 മാര്‍ച്ച് 16 മുതല്‍ 25 വരെയാണ് കെയര്‍ ക്ലിനിക് നടക്കുക. രാജ്യത്തെമ്പാടുമുള്ള 785 ഹ്യൂണ്ടായ് വര്‍ക്‍ഷോപ്പുകളില്‍ ക്ലിനിക് സംഘടിപ്പിക്കും.

കാര്‍ പരിചരണ ക്ലിനിക്കിന് വന്‍ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹ്യൂണ്ടായ് ഇന്ത്യ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ അരവിന്ദ് സക്സേന അറിയിച്ചു. ഹ്യൂണ്ടായിയുടെ ക്ലിനിക്കുകള്‍ വളരെ പ്രശസ്തമാണ്. എക്കാലത്തും ഉപഭോക്താക്കളുടെ നിറഞ്ഞ സ്വീകരണം അതിന് ലഭിച്ചിട്ടുണ്ട് - അദ്ദേഹം പറഞ്ഞു.

സമഗ്രമായ കാര്‍ ചെക്കപ്പ് ആണ് ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, ഇലക്ടറല്‍ സിസ്റ്റം, അണ്ടര്‍ ബോഡി, എസി, എക്സ്റ്റീരിയര്‍ തുടങ്ങി 80 പോയിന്‍റ് ചെക്കപ്പാണ് നടത്തുക. സ്പെയര്‍ പാര്‍ട്സുകള്‍ക്ക് 10 ശതമാനം ഡിസകൗണ്ട് ക്ലിനിക്കുകളില്‍ ലഭിക്കും.

ലേബര്‍ ചാര്‍ജ്ജില്‍ 20 ശതമാനത്തിന്‍റെ ഡിസ്കൗണ്ട് ലഭ്യമാണ്. സംരംഭത്തിന്‍റെ ദേശീയ സ്പോണ്‍സര്‍മാരായ ഷെല്‍ ഇന്ത്യ, എഛ് ഓ ഇ സി ബാര്‍ദഹല്‍ എന്നിവര്‍ നിരവധി ആകര്‍ഷകമായ സ്കീമുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ക്യാമ്പില്‍ പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ദിവസേന ആകര്‍ഷകമായ ഗിഫ്റ്റുകളും നല്‍കുന്നുണ്ട്. എക്സ്റ്റന്‍ഡഡ് വാറന്‍റി, സാംസംഗ് ടാബ്, മൊബൈല്‍ ഫോണുകള്‍, കാമറകള്‍ തുടങ്ങിയ സമ്മാനങ്ങളാണ് നല്‍കുന്നത്.

More from DriveSpark

Article Published On: Thursday, March 15, 2012, 11:31 [IST]
English summary
Hyundai Motor India Ltd. launches 12th nationwide free car care clinic in India. The free car care clinic will be held from 16-25, March, 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X