വെന്‍റോ - പോളോ ഐപിഎല്‍ പതിപ്പ്

ചില അധിക സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് ഐപിഎല്‍ പതിപ്പുകള്‍ വിപണിയിലെത്തുന്നത്. അതേസമയം സാധാരണ പതിപ്പിന്‍റെ അതേ വിലയില്‍ തന്നെ കാര്‍ ലഭ്യമാക്കുകയും ചെയ്യും. ഐ പി എല്‍ എഡിഷന്‍ വെന്‍റോ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത് ഫോക്സ്‍വാഗണിന് ബ്രാന്‍ഡ് നിര്‍മിതിയില്‍ വളരെ സഹായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാരണത്താലാണ് പോളോയെക്കൂടി ഈ ഗണത്തില്‍ പെടുത്തിയത്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഭിച്ച വന്‍ പ്രതികരണം കണക്കിലെടുത്ത് പ്രത്യേക എഡിഷന്‍ പരിപാടിയുമായി മുമ്പോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഫോക്സ്‍വാഗണിന്‍റെ പ്രസ് റിലീസ് വ്യക്തമാക്കി. ഐ പി എല്‍ മത്സരങ്ങള്‍ കാണാനുള്ള സംവിധാനം ഈ പുതിയ എഡിഷന്‍ വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിക്കും
മള്‍ടിമീഡിയ കാര്‍ പാഡ്
ഡ്യുവല്‍ ടോണ്‍ ലെതെറെറ്റ് സീറ്റ് കവറുകള്‍
സ്പെഷ്യല്‍ ഫ്ലോര്‍ മാറ്റുകള്‍
ഡോര്‍ സില്‍ ഡിസൈന്‍
ബൂട്ടില്‍ ഐപിഎല്‍ ബ്രാന്‍ഡിംഗ്
മള്‍ടിമീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ് സവിശേഷതകള്‍ പ്രദാനം ചെയ്യുന്ന ഇന്‍ററാക്ടീവ് കാര്‍ പാഡ് ആണ് പ്രത്യേകം എടുത്തു പറയേണ്ടത്. സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളുമായി സംവദിക്കാനടക്കമുള്ള സന്നാഹത്തോടെയാണ് ഇത് വരുന്നത്.


Click it and Unblock the Notifications








