ഫേസ്ഡബുക്കില്‍ നിന്ന് ജിഎം പിന്‍വാങ്ങുന്നു

ഫേസ്ബുക്ക് പൊതുജനങ്ങളില്‍ നിന്ന് ഓഹരികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ജിഎമ്മിന്‍റെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്. ഏതാണ്ട 100 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് പൊതു ഓഹരികളില്‍ നിന്ന് ശേഖരിക്കുക.
അതേസമയം ഫേസ്‍ബുക്കിന്‍റെ ഫ്രീ പേജുകള്‍ കാര്യക്ഷമമാണെന്നാണ് ജിഎം പറയുന്നത്. ലൈക് പേജുകളും മറ്റും കമ്പനി തുടര്‍ന്നും ഉപയോഗിക്കും. പണം നല്‍കിയുള്ള പരസ്യങ്ങള്‍ മാത്രമാണ് പിന്‍വലിക്കുക.
ഫേസ്‍ബുക്ക് മാര്‍ക്കറ്റിംഗിനായി ജനറല്‍ മോട്ടോഴ്സ് 4 കോടി ഡോളറാണ് ചെലവഴിക്കുന്നത്. ഇതില്‍ 1 കോടി ഡോളര്‍ പണമടച്ചുള്ള പരസ്യങ്ങള്‍ക്കായാണ് ചെലവാക്കുന്നത്.
ഇതി സംബന്ധിച്ച് ഫേസ്‍ബുക്കിന്‍റെ പ്രതിനിധികളുമായി ജനറല്‍ മോട്ടോഴ്സ് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരസ്യത്തിനായി ലോകത്തില്‍ തന്നെ ഏറ്റവുമധികം പണം ചെലവഴിക്കുന്ന കമ്പനികളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലാണ് ജിഎം ഇടം പിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications








