നാനോ ബംഗ്ലാ അതിര്‍ത്തി ഭേദിക്കുന്നു

ഇറക്കുമതിച്ചുങ്കവും മറ്റും ചേര്‍ന്ന് നാനോയുടെ വില വല്ലാതെ വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാനുള്ള മാര്‍ഗം ആരായണമെന്നുമായിരുന്നു നിതോള്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടത്.
ആദ്യഘട്ടത്തില്‍ 200 കാറുകളാണ് ഇന്തോ-ബംഗ്ലാ അതിര്‍ത്തി കടക്കുക. ഫെബ്രുവരിയില്‍ തന്നെ ഇത് സംഭവിക്കും. വര്‍ഷത്തില്‍ 2000 കാറുകള്‍ എന്നതാണ് നാനോയുടെ ബംഗ്ലാ പദ്ധതി. ബംഗ്ലാദേശിന്‍റെ തലസ്ഥാന നഗരമായ ധാക്കയില്‍ നിന്നു മാത്രമല്ല നാനോ ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നത്. ധാക്കയ്ക്ക് പുറത്ത് താമസിക്കുന്ന താഴ്ന്ന ഇടത്തരക്കാരന്‍റെ പോക്കറ്റിലേക്കും ടാറ്റ കണ്ണെത്തിക്കുന്നു.
നാല് വര്‍ഷത്തിനകം വര്‍ഷത്തില്‍ 12,000 കാറുകള്‍ വിറ്റഴിക്കാവുന്ന അവസ്ഥയിലേക്ക് നാനോ വളരും എന്നാണ് ടാറ്റയുടെ പ്രതീക്ഷ.
ബംഗ്ലാദേശില്‍ നാനോയുടെ വില 4.08 ലക്ഷം രൂപയോളമാണ്.


Click it and Unblock the Notifications








