എക്സ് യു വി 500 ബുക്കിംഗ് വീണ്ടും തുടങ്ങി

കൂടുതല്‍ ബുക്കിംഗ് ഏറ്റെടുത്ത് ഉപഭോക്താക്കളെ കാത്തിരുത്താന്‍ തയ്യാറല്ല എന്നാണ് മഹീന്ദ്ര പറഞ്ഞത്. എന്തായാലും എക്സ് യു വി വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഒരു നല്ല വാര്‍ത്തയാണ് വന്നിരിക്കുന്നത്. അതെ, മഹീന്ദ്ര എക്സ് യു വി500 ബുക്കിംഗ് പുനരാരംഭിക്കുന്നു. ജനുവരി 25നാണ് ബുക്കിംഗ് വീണ്ടും തുടങ്ങുക.
മഹീന്ദ്രയുടെ ഛക്കന്‍ പ്ലാന്‍റില്‍ നിന്നാണ് എസ് യു വി 500 പുറത്തിറങ്ങുന്നത്. നിലവിലെ പ്ലാന്‍റ് ശേഷി ഏപ്രില്‍ മാസത്തോടെ ഉയര്‍ത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. നിലവില്‍ 2750 യൂണിറ്റാണ് ഛക്കനില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഇത് 4000 യൂണിറ്റായി ഉയര്‍ത്തും.


Click it and Unblock the Notifications








