ഫോക്സ്‍വാഗണ്‍ 100 പ്ലാന്‍റുകള്‍ തുറക്കുന്നു

Volkswagen Beetle
വില്‍പനയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ഫോക്സ്‍വാഗണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ജനറല്‍ മോട്ടോഴ്സിനെ മറികടക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങള്‍ ഫോക്സ്‍വാഗണിനുണ്ട്. കൂടുതല്‍ എണ്ണം വെറുതെ തികയ്ക്കുക എന്നതല്ല നോട്ടം. എന്തായാലും ലക്ഷ്യത്തിലേക്കുള്ള നീക്കങ്ങളില്‍ കൂടുതല്‍ അഗ്രസ്സീവ് ആയ സമീപനം കൈക്കൊള്ളാനാണ് ഫോക്സ്‍വാഗണിന്‍റെ പദ്ധതി. ഇതിന്‍റെ ഭാഗമായി ലോകത്തെമ്പാടും 100 പ്ലാന്‍റുകള്‍ തുറക്കാന്‍ ഫോക്സ്‍വാഗണ്‍ തീരുമാനമെടുത്തു.

ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്‍റെ കീഴില്‍ വന്‍ ബ്രാന്‍ഡുകള്‍ തന്നെ നിരന്നിട്ടുണ്ട്. ബെന്‍ലെ, ഓഡി, ലംബോര്‍ഗിനി, സ്കോഡ, സീറ്റ്, മാന്‍ ട്രക്സ്, ബുഗാട്ടി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഫോക്സ്‍വാഗണിന്‍റെ ഉപബ്രാന്‍ഡുകളാണ്. റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ വളരുന്ന വിപണികളിലും യൂറോപ്പ് പോലുള്ള വളര്‍ച്ചയെത്തിയ വിപണികളിലും ഫോക്സ്‍വാഗണ്‍ സാന്നിധ്യം ശക്തമാണ്.

അമേരിക്കന്‍ വിപണിയില്‍ നിലപാട് ഉറപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം തന്നെ ഫോക്സ്‍വാഗണ്‍ നടത്തുന്നുണ്ട്. ഇതിന്‍റെ ഭാരമായി ഇവിടെ ആവശ്യമായ പ്ലാന്‍റുകള്‍ നിര്‍മിക്കും. മലേഷ്യന്‍ കമ്പനിയായ പ്രോട്ടോണുമായി ചേര്‍ന്ന് പുതിയ പ്ലാന്‍റ് അവിടെ തുറക്കാന്‍ ഫോക്സിന് പരിപാടിയുണ്ട്.

ലോകത്തെമ്പാടുമായി നിലവില്‍ 39 പ്ലാന്‍റുകളാണ് ഫോക്സ്‍വാഗണിനുള്ളത്. 100 പ്ലാന്‍റുകള്‍ നിര്‍മിക്കാം എന്നതായിരുന്നു ഫോക്സിന്‍റെ ആദ്യത്തെ തീരുമാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാന്‍ ട്രക്സിനെ ഏറ്റെടുത്തതോടെ തീരുമാനം 100ലേക്ക് ഉയര്‍ത്തുകയായിരുന്നു.

More from DriveSpark

Article Published On: Friday, February 17, 2012, 15:24 [IST]
English summary
The German juggernaut is moving on to bigger goals. Volkswagen, the German carmaker and currently the second largest carmaker in terms of sales has bigger plans for the future. While some thought its aim of becoming the world's No 1 carmaker was big enough, the company has though otherwise. It is now aiming to have 100 manufacturing plants across the globe.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X