ഒടുവില്‍ റിനോ മോഡസ് എത്തുന്നു

Renault Modus
റിനോയുടെ ചെറു ഹാച്ച്ബാക്ക് വിപണിയിലെത്തുമെന്ന് വാര്‍ത്തകള്‍ പരന്നതോടെ ഊഹങ്ങളില്‍ അഭിരമിക്കുന്ന ഓട്ടോ ഉലകം തങ്ങളുടെ പരിപാടികള്‍ തുടങ്ങി. ഊഹക്കച്ചവടക്കാര്‍ ഇത്തവണ ഒറ്റ സ്വരത്തില്‍ അറിയിച്ച്. കൊണ്ടു വരുന്നത് റിനോയെങ്കില്‍ വരാന്‍ പോകുന്നത് മോഡസ് തന്നെ. കാര്യം എല്ലാവരും ഏതാണ്ട് വിശ്വസിച്ച മട്ടായി. മറ്റ് സാധ്യതകള്‍ കുറവായിരുന്നു. ഇങ്ങനെ ഊഹക്കച്ചവടക്കാല്‍ രംഗം ഏറ്റെടുക്കുന്നത് കണ്ട് ഇടപെടാനുള്ള ബുദ്ധി റിനോയും കാണിച്ചില്ല. അവസാനനിമിഷം വരെ സംഗതി ഒളിച്ചുവെച്ചു.

അങ്ങനെയാണ് പള്‍സ് ഹാച്ച്ബാക്ക് വിപണിയിലെത്തുന്നത്. പള്‍സ് നിസ്സാനിന്‍റെ മൈക്രയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈനും പങ്കിടുന്നുണ്ടെന്നു കണ്ട ഓട്ടോ പ്രണയികള്‍ അതൃപ്തരായി. പള്‍സിനെ മൈക്രയുടെ കോപ്പി എന്ന് അധിക്ഷേപിച്ചു.

എന്തായാലും ഇന്ത്യന്‍ ഓട്ടോവിപണിക്ക് പ്രസ്തുത വിഷയത്തിലുള്ള പരാതി തീര്‍ക്കാന്‍ റിനോ തയ്യാറായിക്കഴിഞ്ഞു. പ്രശ്നങ്ങള്‍ക്കെല്ലാം ആധാരമായ മോഡസ്സിനെത്തന്നെ ഇന്ത്യയിലേക്ക് കൊണ്ടു വരാനുള്ള പുറപ്പാടിലാണ് റിനോ. നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ വളരെ പ്രശസ്തമാണ് മോഡസ്.

3.5 - 4.5 ലക്ഷം എന്ന വിലനിലവാരത്തിലായിരിക്കും മോഡസ് വരിക. മാരുതി റിറ്റ്സ്, ഹ്യൂണ്ടായ് ഐ10 എന്നീ കാറുകളുടെ സ്ഥാനത്താണ് ഇവള്‍ ഇടം പിടിക്കുക.

മൈക്രയും പള്‍സും നിര്‍മിക്കപ്പെട്ടിട്ടുള്ള വി-പ്ലാറ്റ്ഫോമിലല്ല മോഡസ് എന്നുകൂടി അറിയുക.

More from DriveSpark

Article Published On: Saturday, February 18, 2012, 11:08 [IST]
English summary
Renault Modus a small car from the French carmaker will enter India very soon. It is likely to price between 3.5-4.5 Lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X